Thursday, November 28, 2024
Homeകേരളംഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍കുറ്റവിമുക്തന്‍;വിചാരണനേരിടണമെന്നഉത്തരവ്റദ്ദാക്കി.

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍കുറ്റവിമുക്തന്‍;വിചാരണനേരിടണമെന്നഉത്തരവ്റദ്ദാക്കി.

കൊച്ചി:സിപിഎംനേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍കുറ്റവിമുക്തന്‍.കുറ്റപത്രത്തില്‍ നിന്നുംഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ്റഹ്മാന്റെബെഞ്ചാണ്ഉത്തരവ്പുറപ്പെടുവിച്ചത്.

കേസില്‍കെ.സുധാകരന്‍വിചാരണനേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. വധശ്രമക്കേസില്‍ കെ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മേൽക്കോടതി ഇരുവരേയുംകുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016 ലാണ് സുധാകരൻ തന്നെയുംകുറ്റവിമുക്തനാക്കണമെന്ന്ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീ​ഗഢിൽ നിന്നു സിപിഎം പാർട്ടി കോൺ​ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ജയരാജനെഒന്നാംപ്രതിയായ വിക്രംചാലില്‍ ശശിവെടിവെക്കുകയായിരുന്നു.ഇ.പി.ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ​ഗൂഢാലോചനനടത്തിയെന്നുംകൃത്യംനടത്താൻ എൽപ്പിച്ചത് സുധാകര നാണെന്നുംകുറ്റപത്രത്തിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments