വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.
രാവിലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദാജിയുടെ റാലിയോടെ തുടങ്ങിയ പര്യടനം രാത്രി വാളാട് എടത്തന തറവാട്ടിൽ നടന്ന പൊതുയോഗത്തോടെയാണ് സമാപിച്ചത്. തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.