മണവാട്ടിയായ്
പെണ്ണൊരുങ്ങി വന്നൂ
സഖിമാർ സുറുമ എഴുതിയ
മിഴികൾ കഥ പറഞ്ഞൂ
ആയിരം രാവുകളും
പിന്നെയീ രാവും
മാംഗല്യ നിമിഷങ്ങളിൽ
പനി നിര്പെയ് തൂ..
ഒഴുകീ മുഹബ്ബത്തിൻ
നൈൽ നദിനിറഞ്ഞൊഴുകീ…
പതിനാലാം നിലാവ് പൂത്ത
നിശാ വിരുന്നിൽ
മ ഹറാ ഭരണങ്ങൾ
മിനുക്കിയൊരുക്കീ….
തങ്കത്താ രകങ്ങൾ
നിക്കാഹിൻ
മധു മന്ത്രധ്വനികളിൽ
പൂക്കര ങ്ങൾ കോർത്തൂ
മുത്തു പിതാവും,
അഴകിൻ മണി മാരനും
ഈത്തപ്പഴങ്ങളും
കൽക്കണ്ട മണികളും
അധരങ്ങളിൽ
മധുരോ പഹാരമായ്
മാപ്പിളഗീതങ്ങളായ്…..
ഇ ശൽ, ഇമ്പങ്ങൾ
വിതറിയ സദസ്സിൽ
മൈലാഞ്ചി ചാലിച്ച
സന്ധ്യ കൾ
വിരുന്നിനെത്തീ…
തരിവളക്കൈകളാൽ
ഒപ്പന മേള മിട്ടൂ……
ജന്നാത്തുൽ ഫിർദൗസിൻ
മണവുമായെത്തിയ മൃദുമാരുതൻ
മണിയറ വാതിൽ തുറന്നു വച്ചൂ
മയങ്ങുവാൻ മലർ മഞ്ചമൊരുക്കീ…..
ആദ്യത്തെ രാവിനായ്
മാദക രതി ശയ്യ വിരിച്ചൂ……
വി എ. റസാഖ്.✍