ഗ്രാമത്തിന്റെ പുതിയ ഭൂപടത്തിൽ
കണ്ണീരോടെ ഇറങ്ങിപ്പോകാൻ
തിടുക്കം കാട്ടുന്ന
തോ ടുകളും
തുരുത്തുകളും
മലർക്കേ തുറന്നിട്ട
ജാലകപഴുതി ലൂടെ
കണ്ണുനീര് സഞ്ചിയിലാക്കി
ഒളിച്ചോടാൻ തുനിയുന്ന
സ്വപ്നസഞ്ചാരി
സ്വയം തട വിലാക്കിയ മോഹങ്ങളോട്
സങ്കടം
പറഞ്ഞു മടുത്ത്
ഇനിയെങ്ങോട്ടെന്നറിയാതെ
ഉമ്മറവാതിലുകൾ
താഴിട്ട് പൂട്ടിയഅലമാരയിൽ
പറഞ്ഞു പറഞ്ഞു തീരാതെ എഴുത്ത്
നിർത്തേണ്ടി വന്ന
ഹതഭാഗ്യരക്ഷരങ്ങൾ
ഒരു നുള്ള് പൊടിയരി
വേവിച്ചു വേവിച്ചു
ചൂടാറി പോയ അരിക്കലങ്ങൾ
സ്വപ്നങ്ങൾ ക്ക് വീതി കൂട്ടാൻ
വയ്യാതെ
വീർപ്പു മുട്ടി ചാവുന്ന
അടുപ്പ്കൂടാരങ്ങൾ
ഇനിയുമെത്രകാലം
ജീവൻ നൽകേണ്ടി വരുമെന്നറിയാതെ
കാത്തിരിപ്പാണ്
കാലം കാത്തിരിപ്പാണ്
ശിവൻ തലപ്പുലത്ത്✍