ഒതുക്കുങ്ങൽ:– ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ കീഴിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രക്തദാന ബോധവൽക്കരണം നടത്തി. പ്രിൻസിപ്പൽ ടി മുഹമ്മദ് അലി ഉദ്ഘാടനം നിർവഹിച്ചു,
ബിഡികെ കോഡിനേറ്റർ അരുൺ മഞ്ചേരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാഹുൽ ഹമീദ് മണപ്പാട്ടിൽ, ഡോ: സന്ധ്യ കാര്യവട്ടം, ശ്രീജ ആറ്റിങ്ങൽ, നീതു ഫിലിപ്പ്, എന്നിവർ സംസാരിച്ചു. ഹസീബ്, വളണ്ടിയർമാരായ മുഹമ്മദ് സുഫിയാൻ, ആയിഷ നുബ, എൻ കെ മുഹ്സിൻ, ജിൻസിയ എന്നിവർ നേതൃത്വം നൽകി.
– – – –