വേനലിൻ്റെ താപം
അകത്തുമുണ്ട് പുറത്തും,
അകം നിറയെ ദുഃഖ താപം
പുറം നിറയെ സൂര്യ താപം
ഇടക്ക് ഒരു കുളിർ കാറ്റ്
വീശി തണുപ്പിക്കാൻ
കൊതിച്ചൊരു മനസ്സുണ്ട്,
വന്നതോ ഉഗ്രമാം ചൂടുകാറ്റ്,
ഇടക്ക് ഒരു കുളിർമഴ
കൊതിച്ചിട്ടുണ്ട് മേലാകെ
വന്നു പെയ്തത്, തീമഴ
വാടി പോയത് നിറമുള്ള സ്വപ്നങ്ങൾ,
വേനൽ അങ്ങനെ കടുക്കുന്നു,
ദാഹജലം കുറയുന്നു
വിയർപ്പിൻ്റെ ഒലിപ്പ്
അങ്ങനെ കുടുന്നൂ
സൂര്യതാപം കനകുന്നു
താപമേറി ശരീരം തളരുന്നു,
പതിയെ ഞാൻ മാറുകയാണ്,
ഒരു മരക്കൊമ്പിൽ
മനുഷ്യ ശരീരം വിട്ടൊഴിഞ്ഞു
വേഴാമ്പലിനെ പോലെ
മഴ കാത്ത് ഇരിപ്പാണ്
വരും മഴ
വരും കുളിർ
വരും ജല ലഭ്യത
വരും പുതിയൊരു
പ്രതീക്ഷ തൻ കുളിർ കാറ്റ് !