വാക്കുകൾക്കതീതമീ സ്നേഹം
വാത്സല്യ മധുവേകിടും അമ്മ
വാഴ്ത്തീടുകെന്നും ദൈവമായി
മറ്റാർക്കുമാവില്ല
പകരമതായിടുവാൻ.
മർത്ത്യ ജന്മത്തിൻ പുണ്യമീ
സ്നേഹം
ധരയെപ്പോലങ്ങു സഹനവും
ക്ഷമയുമേ
ധരണിയിലിനിയില്ലങ്ങിതുപോലൊ
രാൾ
എത്ര വളർന്നാലും തൻ
മക്കളെല്ലാം.
എന്നുമേ പൈതലാണെന്ന ഭാവം
വേദനിക്കുന്ന
മനസ്സുകൾക്കെന്നുമേ
സാന്ത്വനമേകുന്ന സാമീപ്യമേ
ത്യാഗത്തിൻ മൂർത്തി നീയേ.
താരാട്ടുപാടിയെന്നും
താരകമായീടണേ
തൻ മക്കളെന്നാശിക്കുന്നു
ജന്മപുണ്യമാണീയമ്മ തൻ
പൈതലായി
ജന്മമെടുത്ത ഞാനെത്ര ധന്യൻ.