Thursday, December 26, 2024
Homeകേരളംനിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി

നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി

കോട്ടയം: നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നു വെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

സർക്കാരിൻ്റെ പരിപാടികൾ തന്നെ ക്ഷണിക്കാറില്ല. അക്കാര്യത്തിൽ മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് എംഎൽഎ പ്രതികരിച്ചു. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. കോട്ടയത്ത് പരിപാടികളിൽ സ്ഥിരമായി രണ്ട് മന്ത്രിമാരുണ്ടാകും. നവ കേരള സദസിൽ എംഎൽഎ അധ്യക്ഷനായിരുന്നു. എന്നാൽ 2 മന്ത്രിമാരുണ്ടാകുമ്പോൾ താൻ അധ്യക്ഷനാകണ്ടേ. മന്ത്രിമാരോട് ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നു. പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൻ്റെ രക്ഷാധികാരി താനാണ്. എന്നാൽ പരിപാടി തന്നെ അറിയിച്ചില്ല. ഫോൺ വിളിച്ച് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിപാടി തന്നെ അറിയിക്കാൻ ഒരു കത്ത് നൽകിയാൽ പോരേയെന്നും അദ്ദേഹം ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments