Friday, January 10, 2025
Homeകേരളംധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ മോഹൻ പണം വിനിയോഗിച്ചത് ആഡംബര ജീവിതത്തിനെന്ന്...

ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ മോഹൻ പണം വിനിയോഗിച്ചത് ആഡംബര ജീവിതത്തിനെന്ന് പോലീസ്

തൃശൂർ — വലപ്പാട് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോഹന്‍ പണം വിനിയോഗിച്ചത് ആഡംബര ജീവിതത്തിനെന്ന് പോലീസ് കണ്ടെത്തല്‍

കൊല്ലം നഗരത്തില്‍ ഒന്നരക്കോടി രൂപ മുടക്കി ആഡംബര വീട് വാങ്ങി ആഡംബര കാറുകളും സ്വന്തമാക്കി. പണം ഷെയര്‍ മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍.ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല. മണപ്പുറത്തിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന വലപ്പാട് പ്രദേശത്ത് ധന്യ സ്ഥലം വാങ്ങിയത് രണ്ട് കൊല്ലത്തിനിടെയാണ്.

വലപ്പാട്ടെ വീടിന് മുന്നിലുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങിയെങ്കിലും ആധാരം ചെയ്തിരുന്നില്ല. തട്ടിപ്പ് ആരംഭിച്ചെന്ന് കരുതുന്ന കാലത്ത് വിദേശത്തായിരുന്ന ഭര്‍ത്താവ് മടങ്ങിവരികയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments