Friday, October 18, 2024
Homeഇന്ത്യബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരണം 105 ആയി:- സർവകലാശാലകൾ...

ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരണം 105 ആയി:- സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചു

ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരണം 105 ആയി. . ബം​ഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർ‌പ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോ​ഗിക ടി വി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബം​ഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക്  30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം. ആദ്യം ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് സംവരണം ശരിവച്ചതിന് പിന്നാലെയാണ് സമരം തുടങ്ങിയത്.

ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. എട്ട് ജില്ലകളിലേക്ക് ഇതിനോടകം പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു. ധാക്കയിലും മൈമൻസിങിലും ഖുൽനയിലും ഛത്തോഗ്രാമിലും പ്രതിഷേധക്കാർ റെയിൽ പാളങ്ങളിൽ തടസം സൃഷ്ടിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments