Sunday, September 8, 2024
Homeകേരളംപത്തനംതിട്ട : ഭക്ഷ്യസുരക്ഷാ ലൈസന്‍സ്:മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

പത്തനംതിട്ട : ഭക്ഷ്യസുരക്ഷാ ലൈസന്‍സ്:മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

പത്തനംതിട്ട –ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ ഫാസ്‌കോസ് സൈറ്റ് മുഖേന മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.

പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ ആനുവല്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യണം.

ആനുവല്‍ റിട്ടേണ്‍സ് നാളിതുവരെ ഫയല്‍ ചെയ്യാത്ത ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്‌കോസ് സൈറ്റ് ആയതിനാല്‍ പിഴതുക ഒഴിവാക്കാന്‍ സാധിക്കാത്തതും, ഫോസ്‌കോസ് സൈറ്റ് മുഖേന സര്‍ക്കാരിലേക്ക് പിഴതുക അടയ്‌ക്കേണ്ടതുമാണ്. തുക ഒടുക്കിയാല്‍ മാത്രമേ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററിന് തന്റെ പേരിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും സറണ്ടര്‍ ചെയ്യുതിനും നിലവിലുള്ള ലൈസന്‍സില്‍ മോഡിഫിക്കേഷന്‍ നടത്തുവാനും സാധിക്കൂ.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ആനുവല്‍ റിട്ടേണ്‍സ് എന്നിവയ്ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍:
* 8943346183- ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍,പത്തനംതിട്ട ജില്ല
* 9072639572- നോടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍
* 04734 221236- ഓഫീസ്
ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകള്‍
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആറന്മുള സര്‍ക്കിള്‍ 8943346539
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അടൂര്‍ സര്‍ക്കിള്‍ 8943346589
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ തിരുവല്ല സര്‍ക്കിള്‍ 9947752040
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ റാന്നി സര്‍ക്കിള്‍ 8943346588
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കോന്നി സര്‍ക്കിള്‍ 7593000862

ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ മണ്‍സൂണ്‍; നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് ”ഓപ്പറേഷന്‍ മണ്‍സൂണ്‍” എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്.
എല്ലാ ഭക്ഷ്യ വ്യാപരികളും ലൈസന്‍സ്/രജിസ്റ്റ്രേഷന്‍ നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം.
ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, തിളപ്പിച്ചാറിച്ചതോ / ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം.
സ്ഥാപനത്തില്‍ പെസ്റ്റ്-കണ്‍ട്രോള്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
സ്ഥാപനത്തില്‍ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ അടച്ച് സൂക്ഷിക്കണം.
സ്ഥാപനത്തില്‍ എലികള്‍/ക്ഷുദ്രജീവികള്‍ എന്നിവ പ്രവേശിക്കാന്‍ പാടില്ല.
തട്ടുകടക്കാര്‍ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ചത്) സ്ഥാപനത്തില്‍ സൂക്ഷിക്കണം.
ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥപാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭാക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments