ദിവസവും രണ്ട് നേരം സ്‌ട്രോബെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. സാന്‍ ഡീഗോ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
സ്‌ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. സ്‌ട്രോബെറി ഓര്‍മ്മശക്തി കൂട്ടുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ധാരാളം ബയോആക്ടീവ് സംയുക്തങ്ങളുടെ ഉറവിടമായ സ്‌ട്രോബെറിയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ഫൈറ്റോസ്‌റ്റൈറോളുകള്‍, പോളിഫൈനോള്‍സ് തുടങ്ങി ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സ്‌ട്രോബെറി നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്‌ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംശയമില്ലാതെ കഴിക്കാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇവ. മാത്രമല്ല, സ്‌ട്രോബെറിയില്‍ കാണപ്പെടുന്ന ഒരു ബയോകെമിക്കല്‍, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.