Tuesday, December 24, 2024
HomeUncategorizedപ്രവാസികളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന അനുവദിക്കുകയില്ല

പ്രവാസികളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന അനുവദിക്കുകയില്ല

പത്തനംതിട്ട: –പ്രവാസികളോട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി ലീഗ് നടത്തിയ അവകാശ സമരം താക്കീതായി. റെയിൽവെയിൽ മുതിർന്ന പൗരൻമാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക. പ്രവാസി പുനരധിവാസം ഉറപ്പാക്കുക, പ്രവാസി കുടിയേറ്റ നിയമം നടപ്പിലാക്കുക, തിരിച്ചു വന്ന പ്രവാസികൾക്ക് ദേശീയ തലത്തിൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുക, അറുപത് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷനടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗ് സമരം.

പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിന് മുമ്പിൽ നടന്ന സമരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ K.E.അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു. പ്രവാസികളൊട് കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അനീതി പൊറുക്കാനാവാത്ത താണെന്ന് കെ ഇ. പറഞ്ഞു. പ്രവാസികൾ നമ്മുടെ രാഷ്ട്രത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചവരാണ്. അവർ തികഞ്ഞ അവഗണനയും, അനീതിയും നേരിടുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സജീർ പേഴും പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി എം ഹമീദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് പ്രവാസിലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. കെ.മുഹമ്മദ്, ബഷീർ എംബ്രെയെൽ. ഇസ്മായിൽ ചീനി, ഷാഹുൽഹമീദ് പേഴുംപാറ , സമദ് മുത്തൂർ, അബ്ദുറഹ്മാൻ കുമ്മണ്ണൂർ,കമറുദ്ദീൻ, മജീദ്, അബ്ദുൽ കരീം ഇടത്തുണ്ടിയിൽ, മുഹമ്മദ് ഹനീഫ, അഡ്വ. അൻസലാഹ്, അബ്ദുൽ കരീം തെക്കേത്ത്, എ. സഗീർ.ഹനീഫ, K.P.നൗഷാദ്, നൈസാം, രാജ, എം എച്ച് ഷാജി, സിറാജ് പുത്തൻവീട്, അസീസ് ചുങ്കപ്പാറ, സലാം,ബേബിഷൈജു ഇസ്മായിൽ,, സിറാജ് വെള്ളാപ്പള്ളി,മജീദ്, നിഷാദ് വായ്‌പ്പൂർ, ഷാൻ പുള്ളോലി, കുഞ്ഞുമോൻ റാന്നി, നിയസി പുകുഞ്ഞു, ജലാൽ അടൂർ, അലിയാർ, ഹക്കീം,, യുസഫ് പിച്ചയിൽ,എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments