ക്ഷേത്രത്തിന്റെ ചുവരുകളിൽ ശിവഭഗവാന്റെ ജീവിതത്തിൽ നിന്നുള്ള ഒട്ടേറെ രംഗങ്ങൾ ചിത്രീകരിക്കുന്ന മനോഹരമായ വെള്ളി പെയിന്റിംഗുകൾ ഇവിടെയുണ്ട്.
കൂടാതെ ക്ഷേത്രത്തിനകത്ത് ആകർഷകവും വിസ്മയിപ്പിക്കുന്നതുമായ തേജസ്സോടെയുള്ള നിരവധി വിഗ്രഹങ്ങൾ അതുല്യമായ കരകൗശലത്തിന്റെയും മനുഷ്യ ഭാവനയുടെയും പ്രതീകത്തെ ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്രത്തിനകത്ത് കയറി ഇടതുവശത്തേക്കുള്ള ഇടനാഴിയിൽ പ്രവേശിച്ചാൽ പുഷ്പങ്ങളാൽ അലംകൃ തമായ ഓരോ വിഗ്രഹങ്ങൾക്കും അടുത്ത് ഓരോരോ പൂജാരികളെയും നമുക്ക് കാണാം. ദക്ഷിണേശ്വർ മന്ദിറിലേതുപോലെയുള്ള രൂപീകരണമാണ് ഇവിടെയുമുള്ളത്. അമ്പലത്തിനകത്ത് വലിയ ഹാളുണ്ട്. അന്ന് പോയപ്പോൾ ശിവമാഹാത്മ്യത്തെ കുറിച്ചുള്ള പുരോഹിത പ്രവചനം നടക്കുന്നുണ്ടായി രുന്നു. ഒത്തിരി ഭക്തർ വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി വചനങ്ങൾ ശ്രവിക്കുന്നതും കണ്ടു.
ഗൗരി ശങ്കർ ക്ഷേത്രത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ക്ഷേത്രത്തിൽ ചെലവഴിച്ച ഭഗത് സ്വരൂപ് ബ്രഹ്മചാരി എന്ന ഹിന്ദു സന്യാസിയുടെ മാർബിൾ ഇരിപ്പിടമാണ്.അദ്ദേഹത്തിന്റെ ഛായാചിത്രം, ചെരുപ്പുകൾ പഠിപ്പിക്കലുകൾ ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിരി ക്കുന്നു.
തികച്ചും ഭക്തിനിർഭരവും ഗംഭീരവുമായി അലങ്കരിക്കപ്പെട്ടിട്ടുള്ള ശിവരാത്രി ഉത്സവകാലമോ, ദീപാവലിയോ ആണ് ഈ ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
ഗൗരി ശങ്കർ ക്ഷേത്രത്തിനകത്ത് തികച്ചും ഭക്തിചൈതന്യം നിറഞ്ഞൊരു അന്തരീക്ഷം നമുക്ക് അനുഭവിച്ചറിയാൻ കഴിയും. എല്ലാ ജാതിയിലും ,
മതത്തിലുംപെട്ട സന്ദർശകരെ വർഷം മുഴുവനും തുറന്നിരിക്കുന്ന ഈ ക്ഷേത്രം സ്വാഗതം ചെയ്യുന്നു. ശിവന്റെ ദിവസമായ തിങ്കളാഴ്ചകളിൽ പ്രത്യേകിച്ചും ക്ഷേത്രസന്ദർശനത്തിനുള്ള ഭക്തരുടെ തിരക്ക് കൂടുന്നു.
ഡൽഹിയിലെ തിരക്കേറിയ ചാന്ദിനി ചൗക്ക് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ രാത്രി10 വരെയും ആണ് ക്ഷേത്രസന്ദർശന സമയം.
ശുഭം 🙏