Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും താരന്‍ അകറ്റാനും പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം. അത്തരക്കാര്‍ തലമുടി കഴുകുമ്പോള്‍ ആവര്‍ത്തിക്കുന്ന ചില തെറ്റുകളുണ്ട്.

ഒരിക്കലും മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. തണുത്ത വെള്ളത്തില്‍ തന്നെ മുടി കഴുകുക. കണ്ടീഷണര്‍ ഒരിക്കലും തലയോട്ടിയില്‍ പുരട്ടരുത്. മുടിയില്‍ മാത്രം കണ്ടീഷണര്‍ ഉപയോഗിക്കുക. കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ ഒരുപാട് വെള്ളം നിലനിര്‍ത്തേണ്ട ആവശ്യമില്ല. മുടിയിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ചെറിയ നനവില്‍ കണ്ടീഷണര്‍ പുരട്ടുക.

ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ നിര്‍ബന്ധമായും അപ്ലൈ ചെയ്യുക. ഷാംപൂ ചെയ്യുമ്പോള്‍ ഡ്രൈ ആകുന്ന മുടിക്ക് ഒതുക്കം കിട്ടാന്‍ കണ്ടീഷണര്‍ സഹായിക്കും. ഷാംപൂ ഒരിക്കലും മുടിയുടെ നീളത്തില്‍ പുരട്ടരുത്. ഒരു കപ്പില്‍ പകുതി വെള്ളം എടുത്ത ശേഷം അതിലേക്ക് ആവശ്യമായ അളവില്‍ ഷാംപൂ ഒഴിച്ച് പതപ്പിച്ചു മുടിയുടെ തലയോട്ടിയില്‍ മാത്രം പുരട്ടി നന്നായി അഴുക്ക് പോയി കഴിഞ്ഞ് കഴുകുക.

മുടിയുടെ അറ്റത്തെക്ക് ഷാംപൂ ഉപയോഗിക്കരുത്. മുടി പൊട്ടിപ്പോകാന്‍ ഇത് കാരണമാകും. കുളിക്കാന്‍ പോകുമ്പോള്‍ മുടി ചീകി ഒതുക്കാതെ കുരുങ്ങിയ മുടിയുമായി തല കഴുകരുത്. തല കഴുകുന്നതിന് മുമ്പ് എപ്പോഴും മുടി നന്നായി ചീകി കുരുക്കുകള്‍ കളഞ്ഞ് ഒതുക്കുക. കുരുക്കുകള്‍ ഉള്ള മുടി കഴുകിയാല്‍ മുടി ഊരാന്‍ സാധ്യത കൂടുതലാണ്.

ഇനിയുള്ള കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. പലപ്പോഴും ആവര്‍ത്തിക്കുന്ന ഈ തെറ്റ് മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. മാത്രമല്ല, മുടി ചീകുമ്പോള്‍ വലിയ പല്ലുകള്‍ ഉള്ള ചീപ്പ് തെരഞ്ഞെടുക്കുക.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ