Logo Below Image
Sunday, May 4, 2025
Logo Below Image
Homeഅമേരിക്കഫൊക്കാനയുടെ ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്' അമേരിക്കൻ മലയാളികളുടെ മനസറിഞ്ഞു മേന്നേറുന്നു.

ഫൊക്കാനയുടെ ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ അമേരിക്കൻ മലയാളികളുടെ മനസറിഞ്ഞു മേന്നേറുന്നു.

ന്യൂജേഴ്‌സി: ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു ഒരു വർഷം തികയുബോൾ അമേരിക്കയിലെയും കാനഡയിലേയും അസോസിയേഷനുകളുടെ അംഗീകാരം നേടി മുന്നേറുകയാണ് . ഡ്രീം ടീം അവരുടെ പ്രവർത്തനവുമായി ബഹുദൂരം മുന്നേറുബോൾ അമേരിക്കൻ മലയാളീ സമൂഹത്തിൽ വൻപിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അമേരിക്കയിലെയും കാനഡയിലെയും മിക്ക അസോസിയേഷനുകളെ ഉൾപ്പെടുത്തി വളരെ അധികം പ്രൊജെക്ടുകളുമായാണ് ഡ്രീം ടീം മുന്നോട്ട് പോകുന്നത് . അതുകൊണ്ട് തന്നെയാണ് “ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്” എന്ന പേര് തന്നെ ഈ ടീമിന് നൽകാനുണ്ടായ കാരണം. തനതായ ഉദ്ദേശത്തോടും പ്ലാനോടും കൂടിയാണ് ഈ ടീം മുന്നോട്ട് പോകുന്നത്.

സ്ഥാനാര്‍ഥികൾ ആയി മത്സരിക്കുന്ന പ്രസിഡന്റ് സജിമോൻ ആന്റണി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു , വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന ,അസ്സോസിയേറ്റ് ട്രഷർ ജോൺ കല്ലോലിക്കല്‍,അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ , അഡിഷണൽ അസ്സോസിയേറ്റ് ട്രഷർ മില്ലി ഫിലിപ്പ് തുടങ്ങി അമേരിക്കയിലും കാനഡയിലും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് ഈ ടീമിന്റെ ഭാഗമായി മുന്നോട്ട് വരുന്നത്.

ഇവരെല്ലാം വ്യക്തികൾ മാത്രമല്ല ഒരു സമൂഹമായിത്തന്നെ അറിയപ്പെടുന്ന ആളുകൾ ആണ് കാരണം ഇവരെല്ലാം വളരെകാലമായി ഫൊക്കാനയിലും മറ്റ് മലയാളീ അസ്സോസിയേഷനുകളിലും പ്രവർത്തിച്ചു കഴിവ് തെളിയിച്ച ആളുകൾ ആണ് ഈ ടീമിന്റെ ഭാഗമായി എത്തിയിട്ടുള്ളത്. അവരെല്ലാം തന്നെ നിരവധി വർഷത്തെ അനുഭവ പരിചയും കഴിവും പ്രാപ്തിയും ഉള്ള വ്യക്തികൾ ഒരുമിച്ചു ഒരു ടീം ആയി എത്തുബോൾ അത് ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും എന്ന് ഉറപ്പാണ്.

‘ഡ്രീം ടീം, മുന്നേറിക്കൊണ്ടിരിക്കുന്നു നിങ്ങളുടെ സഹായവും സഹകരണവും കൊണ്ട് മാത്രമാണ്. മേലിലും നിങ്ങളുടെ സഹായ സഹകരണം പ്രേതിക്ഷിക്കുന്നു. ജൂലൈ 18 , 19 , 2o തീയതികളിൽ വാഷിങ്ങ്ടണിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കണം എന്നും അപേക്ഷിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ