Friday, September 13, 2024
Homeഇന്ത്യരാമനാഥപുരം : ലോകസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മണ്ഡലമായേക്കും

രാമനാഥപുരം : ലോകസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മണ്ഡലമായേക്കും

തമിഴ്നാട്  — ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം ബിജെപി നേതൃത്വം ആലോചിക്കുന്നു . ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള നീക്കമാണ് നടക്കുന്നത് . നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് ഉദേശം . രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം.കൂടാതെ പാമ്പന്‍ പാലം ഉള്ളതും ധനുഷ്കോടിയും ഇവിടെ ആണ് .

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ് നാട്ടിലെ ഒരു ജില്ലയാണ് രാമനാഥപുരം ജില്ല. രാമനാഥപുരം നഗരമാണ് ജില്ല ആസ്ഥാനം. 4123 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമാനുള്ളത്. ഈ ജില്ലയുടെ വടക്ക് ഭാഗം ശിവഗംഗ ജില്ലയും തെക്ക് മാന്നാർ ഉൾക്കടലും വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും കിഴക്കായി പാക്‌ കടലിടുക്കും പടിഞ്ഞാറായി തൂത്തുക്കുടി ജില്ലയും വടക്ക് പടിഞ്ഞാറായി വിരുദുനഗർ ജില്ലയും സ്ഥിത ചെയ്യുന്നു. ഈ ജില്ലയിലാണ് പ്രശസ്തമായ പാമ്പൻ പാലം സ്ഥിതി ചെയ്യുന്നത്.ഈ ജില്ലയുടെ തീരത്ത്‌ നിന്നും ശ്രീലങ്ക വരെ നീണ്ടു പോവുന്ന ചെറു ദ്വീപുകളുടെയും പവിഴ പുറ്റുകളുടെയും ഒരു ശൃംഖല തന്നെ ഉണ്ട്.എ.പി.ജെ. അബ്ദുൽ കലാം ജനിച്ചതും രാമേശ്വരത്ത് ആണ് .

ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്‍റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം.

അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2014ലെ ലോക സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു.ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ കൂടി കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള സാധ്യത തേടുന്നത്.രണ്ടു സീറ്റുകളില്‍ മോദി മത്സരിക്കുകയാണെങ്കില്‍ രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണിച്ചൂകൂടെയെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു .

RELATED ARTICLES

Most Popular

Recent Comments