Sunday, December 8, 2024
Homeഅമേരിക്കപമ്പ നേതൃത്വം നല്‍കിയ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് വന്‍ വിജയമായി

പമ്പ നേതൃത്വം നല്‍കിയ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് വന്‍ വിജയമായി

ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ 2024 ലെ കണ്‍വന്‍ഷന്റെ ഭാഗമായി   പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫില്‍ അറുപതില്‍പ്പരംപേര്‍ രജിസ്റ്റര്‍ ചെയ ്തു. ഫെബ്രുവരി 17-ന് ബെന്‍സേലം എലൈറ്റ് ഇന്ത്യന്‍ റസ്റ്റോറന്റിലാണ് കിക്കോഫ് പരിപാടികള്‍ നടന്നത്.  ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ അംഗ സംഘടനയായ പമ്പയോടൊപ്പം മേളയും, ഫില്‍മയും കിക്കോഫില്‍ പങ്കുചേര്‍ന്നു.

ഫൊക്കാന കണ്‍വന്‍ഷന്‍ രജിട്രേഷന്‍ കിക്കോഫിന് ഫൊക്കാന പ്രസിഡന്റ് ഡോ: ബാബു സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു.

പമ്പ പ്രസിഡന്റ് റവ: ഫിലിപ്പ് മോഡയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പമ്പ ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ ഏവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കല്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ: കല ഷാഹി ഫൊക്കാന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു, കേരളത്തിലും അമേരിയിലും നടത്തുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങിലൂടെ ഫൊക്കാന എന്നും മലയാളി സമൂഹത്തിനൊപ്പമാണെന്ന് പറഞ്ഞു.

പെന്‍സില്‍വേനിയ സ്റ്റേറ്റ് റപ്പ്രസ്സന്റേറ്റീവ് താരീഫ് ഖാന്‍, പൗരപ്രമുഖരായ ആനന്ദ് പട്ടേല്‍, ഷോണ്‍ ഡോക്കര്‍ട്ടി, ഫൊക്കന പ്രതിനിധി ജോര്‍ജ്ജ് പണിക്കര്‍, പമ്പ പ്രതിനിധി രാജന്‍ സാമുവല്‍ എന്നിവരും ആശംസകള്‍ നല്‍കി.

 ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ നഗരവും അസ്സോസിയേഷനുമാണ് ഫിലാഡല്‍ഫിയായും പമ്പയുമെന്നും പമ്പയുടെ സ്ഥാപക നേതാക്കളിലെരാളും കിക്കോഫ് കോഡിനേറ്ററുമായ അലക്‌സ് തോമസ് പറഞ്ഞു.
ഫിലാഡല്‍ഫിയായിലെ പൗരമുഖ്യരെയും അഭ്യുദയകാംഷികളെയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്‍ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാന നേതൃത്വത്തിന് പമ്പ മലയാളി അസ്സോസിയേഷന്‍ നല്‍കിയ സ്വീകരണത്തിന് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ നന്ദി പറയുകയും ഫിലാഡല്‍ഫിയായില്‍ വിജയകരമായി സംഘടിപ്പിച്ച രജിട്രേഷന്‍ കിക്കോഫിന് നേതൃത്വം കൊടുത്ത പമ്പയെ അഭിനന്ദിക്കുകയും ചെയ്തു.

പമ്പയുടെയും മറ്റ് അംഗ സംഘടനകളുടെ കലവറയില്ലാത്ത സഹകരണവും പിന്തുണയും   ഉറപ്പാക്കുമെന്നും പമ്പ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്ത പറഞ്ഞു.

ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ കണ്‍വന്‍ഷണ്‍ പരിപാടികളെപ്പറ്റി വിശദീകരിച്ചു. റൂമുകള്‍ അതിവേഗം ബുക്കുചെയ്യപ്പെടുന്നെന്നും, ഫൊക്കാന ഇതുവരെ കാണാത്ത രീതിയിലുള്ള പരിപാടികളാണ് അണിഞ്ഞൊരുങ്ങന്നതെന്നും, ഈ ആഘോഷ രാവുകളിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്നും പറഞ്ഞു.

കണ്‍വന്‍ഷന്‍ കിക്കോഫിന് കോഡിനേറ്റര്‍ അലക്‌സ് തോമസ് നേതൃത്വം നല്‍കി.   പമ്പ പ്രസിഡന്റ് റവ: ഫിലിപ്പ് മോഡയിയിലിനോടെപ്പം, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് ഓലിക്കല്‍, ജനറല്‍ സെക്രട്ടറി ജോണ്‍പണിക്കര്‍, ട്രഷറര്‍ സുമോദ് നെല്ലിക്കാല സുധ കര്‍ത്ത, രാജന്‍ സാമുവല്‍, തോമസ് പോള്‍, മോഡി ജേക്കബ,് ഫീലിപ്പോസ് ചെറിയാന്‍   റോണി വറുഗീസ്,  ജോര്‍ജ്ജ് നടവയല്‍, ജോര്‍ജ്ജുകുട്ടി ലൂക്കോസ്,സുരേഷ് നായര്‍, റോയി സാമുവല്‍, ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, മേള പ്രതിനധികളായ ലോറന്‍സ് തോമസ്, സിറാജ് സിറാജുദീന്‍, എന്നിവരും, പമ്പയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളുമായ അറുപതില്‍പ്പരപേരും കിക്കോഫില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്തു. പമ്പ ട്രഷറര്‍ സുമോദ് നെല്ലിക്കാല നന്ദി പ്രകാശിപ്പിച്ചു.

2024 ജൂലൈ 18 മുതല്‍ 20 വരെ മെരിലന്റിലുള്ള മാരിയറ്റ് ഹോട്ടല്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഫൊക്കാന കണ്‍വന്‍ഷന്‍ നടക്കുക. ഫിലാഡല്‍ഫിയായില്‍ നിന്ന് ഫൊക്കാന കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: റവ: ഫിലിപ്പ് മോഡയില്‍ (പമ്പ പ്രസിഡന്റ) 267 565 0335   അലക്‌സ് തോമസ് (കോഡിനേറ്റര്‍), സുധ കര്‍ത്ത 267 575 7333, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ജോണ്‍ പണിക്കര്‍ 215 605 5109 സുമോദ് നെല്ലിക്കാല 267 322 8527, രാജന്‍ സാമുവല്‍ 215 435 1015, റോണി വറുഗീസ് 267 213 5544  , മോഡി ജേക്കബ്: 215 667 0881

പമ്പ നേതൃത്വം നല്‍കിയ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് വന്‍ വിജയമായി
RELATED ARTICLES

Most Popular

Recent Comments