അരിച്ചോൾ : കലാകായിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ അരിച്ചോൾ പവർകിംങ് ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബ് നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപിക്കാനുള്ള ബോട്ടിൽ ബാങ്ക് സ്ഥാപിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന കാലത്ത് ഉപയോഗം കഴിഞ്ഞവർ റോഡിൽ വലിച്ചെറിയുമ്പോൾ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ട പവർ കിംഗ് ജൂനിയർ അംഗങ്ങളാണ് പ്ലാസ്റ്റിക് ബോട്ടിൽ ബാങ്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത പ്രവർത്തന മികവ് പുലർത്തി എല്ലാ രംഗത്തും സജീവമായ പവർ കിംഗ് പഞ്ചായത്തിന് അഭിമാനമാണെന്ന് പ്രസിഡൻറ് പറഞ്ഞു.
വാർഡ് മെമ്പർമാരായ മഞ്ഞക്കണ്ടൻ മുഹമ്മദ് അഷറഫ്, നെല്ലിയാളി ഹുസൈൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വരും തലമുറയെ സമൂഹത്തിന് പ്രതിജ്ഞ ബദ്ധരാക്കി മാറ്റുന്ന തരത്തിൽ അവരെ പ്രോത്സാഹിപ്പിക്കുന്ന പവർക്കിങ്ങിന്റെ രീതി വളരെ അഭിനന്ദനാർഹമാണെന്ന് ഇരു മെമ്പർമാരും അഭിപ്രായപ്പെട്ടു. പവർ കിംഗ് പ്രസിഡണ്ട് റാഷിദ് കെ പി, ജൂനിയർ കമ്മിറ്റി പ്രസിഡണ്ട് ഷാഹിദ് പി, സീനിയർ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ എം സി, ഭാരവാഹികളായ ശരീഫ്, ലെനിൻ ദാസ്, ഷബാബ്, മുഹമ്മദ് കുട്ടി, മുജീബ് വൈ, നാട്ടുകാരായ ഹംസ എം സി,മുജീബ് എം, റാഫി പിസി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഈ വർഷത്തെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഏറ്റവും മികച്ച കൂട്ടായ്മക്കുള്ള ‘നമ്മുടെ ഒതുക്കുങ്ങൽ’ ‘ഡെഡിക്ക’ അവാർഡും, പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും, സെവൻസ് കോട്ടക്കൽ പ്രഖ്യാപിച്ച മികച്ച കൂട്ടായ്മക്കുള്ള അവാർഡും പവർ കിംഗ് നേടിയിരുന്നു.
– – –