Tuesday, December 24, 2024
HomeUncategorizedഏഴംകുളം - കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട –ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 25 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. എംസി റോഡിനേയും ദേശീയപാതയേയും സമാന്തരമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമാണ്. അതിനനുസൃതമായ പ്രാധാന്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സമയബന്ധിതമായി പൊതുഗതാഗതത്തിന് തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments