Tuesday, December 24, 2024
Homeകഥ/കവിതപ്രിയപെട്ടവൾക്ക് പിറന്നാൾ... (കവിത) ✍അഫ്സൽ ബഷീർ തൃക്കോമല

പ്രിയപെട്ടവൾക്ക് പിറന്നാൾ… (കവിത) ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

നിന്നോടൊത്തു ചേർന്നതിൽ പിന്നെ
ഒരുമിച്ചൊരോ ജന്മദിനത്തിലും,
ആഘോഷിച്ചു മതിവരാതെ
അടുത്തതിനായി കാത്തിരിക്കുന്നു.
നമുക്കിടയിലെ രസതന്ത്ര കൂട്ടറിയാൻ
അവർ ചോദിച്ചു കൊണ്ടേയിരിക്കുന്നു.
മറുപടികളിൽ അവരൊന്നും
തൃപ്തരല്ല .
എനിക്കായി ജനിച്ചവൾ എന്ന്
പറയുമ്പോഴും ചില പുച്ഛ
ഭാവം ?നമ്മോടൊത്തു മൂന്ന്
സുതന്മാർ അവരോടൊത്തു നാം
പ്രവാസമാഘോഷിക്കുമ്പോൾ
ഓരോ ദിനവും ചിരിച്ചു
കൊണ്ടുണരാൻ ,ഒന്നും
ഒന്നിനും തടസമില്ലെന്നുറപ്പ്
വരുത്താൻ, അസാധ്യമെന്നു
തോന്നുമെങ്കിലും കഴിഞ്ഞു കൂടി
പോകാൻ ,ഉദ്യോഗവും ഗൃഹഭരണവും
ഒരുമിച്ചു കൊണ്ടുപോകാൻ കാട്ടുന്ന
വ്യഗ്രതയാണ് എനിക്കേറ്റവും
പ്രിയപെട്ടവളായി നീ മാറുന്നത് .
ഇനിയും പറഞ്ഞു തീരാതെ തുടരുന്ന
വർത്തമാനങ്ങൾ. തിരിഞ്ഞു
നോക്കുമ്പോൾ നീ കൊണ്ട് വന്ന
സൗഭാഗ്യങ്ങൾ എന്നുമെനിക്ക്
തണലാകുന്നു. അതൊക്കെയോർത്തു
ഉറക്കമൊഴിച്ചിരിക്കുന്നവരോട്
പ്രവാസമെപ്പോഴും
പ്രവചനാതീതമായിരിക്കും
നിത്യ പ്രണയവും, എന്നല്ലാതെന്ത്‌
പറയാൻ? കടലോരത്തെ കാറ്റ്
പോലെ ,മഴ പെയ്തു തോർന്നപ്പോൾ
മരം പെയ്യും പോലെ ഓർത്തോർത്തു
ചിരിക്കാൻ എത്ര മുഹൂർത്തങ്ങൾ ..
മത്സരിച്ചു ചിരിക്കുന്ന നമുക്കിടയിൽ
നിന്റെ ജന്മദിനം കടന്നു വരുമോൾ
ആശംസകൾ ക്കുമപ്പുറം
നമുക്കൊരുമിച്ചു ചിരിക്കാം …

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments