നാം ഈ ലോകത്തിലേക്ക് മനുഷ്യനായി പിറന്ന് വീഴുമ്പോൾ ഇങ്ങോട്ട് ഒന്നും കൊണ്ടുവരുന്നില്ല. ഇവിടെ നിന്ന് പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല. വെറും കൈയ്യാലെ വന്നു വെറും കൈയ്യാലെ പോകുന്നു. എന്നാൽ നാം ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം മനുഷ്യന് അദ്ധ്വാനിച്ച് ജീവിക്കാനാണ് ഭൂമിയും മണ്ണും ദൈവം ദാനമായി തന്നത്. അത് മനുഷ്യൻ മറന്നു പോകുന്നു – തനിക്ക് കിട്ടിയത് പോരാം മറ്റുള്ളവൻ്റെ സ്വത്തുക്കൾ കൂടി എങ്ങനെയെങ്കിലും തട്ടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മനുഷ്യർ. കഷ്ടപെടാതെ ഒരു മനുഷ്യനും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല. മണ്ണിൽ അദ്ധ്വാനിച്ച് മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കണം എന്നാണ് മനുഷ്യനോട് ദൈവം കൽപിച്ചിരിക്കുന്നത്.-
ദരിദ്രനും ധനവാനും മുതലാളിയും തൊഴിലാളിയും ചെറിയവനും വലിയവനും വേണം. കറുത്തവനും വെളുത്തവനും ക്രിസ്ത്യാനിയും മുസ്ലീമും ഹിന്ദുവും എല്ലാവരും വേണം: പക്ഷെ തരം തിരിവ് കാണിക്കരുത്. ഏത് ജാതിയും മതവുമായാലും ഏതു തരക്കാരായാലും എല്ലാവരും മനുഷ്യരാണ്. എല്ലാ മനുഷ്യനും ദൈവമുണ്ട്.പലരും അവരവരുടെ രീതിയിൽ പ്രാർത്ഥിക്കുന്നു. എന്നാൽ അത് വ്യക്തിപരമാണ്.പൊതു പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ മേഖലകളിലും ഒരുമിച്ച് ജീവിക്കുമ്പോൾ അവിടെ ഒന്നും ജാതിയുടെ പേരിലോ മതത്തിൻ്റെ പേരിലോ രാഷ്ട്രീയത്തിൻ്റെ പേരിലോ. വലുപ്പവ്യത്യാസത്തിൻ്റെ പേരിലോ തരം തിരിവ് ഉണ്ടാകരുത്.അതാണ് മതമൈത്രി കുടുംബ ജീവിതം. അതാണ് യഥാർത്ഥ ജീവിതം. ദൈവം നൽകിയ ജീവൻ ഒന്നല്ലെ. രക്തത്തിൻ്റെ നിറം ഒന്നല്ലെ. വിശപ്പ് ഒന്നല്ലെ. വേദനകൾ ഒരു പോലെയല്ലെ. പിന്നെ എന്തിന് ഈ വക ഈഗോയും പൊക്കിപ്പിടിച്ച് നടക്കുന്നു. വീട്ടിൽ കഞ്ഞി വെക്കാൻ ഒന്നും ഇല്ല പകുതി പട്ടിണിയാണ്. എന്നിട്ടും ഈഗോയും അന്തസും അഭിമാനവും പൊക്കിപ്പിടിച്ച് നടക്കുന്നു. മനുഷ്യൻ ജാതിയുടെ പേരിൽ വർഗീയതയുണ്ടാക്കി കടിപിടികൂടിക്കുന്ന പിശാചിൻ്റെ സന്തതികൾ ഉണ്ട്. അവരെ ബന്ധത്തിൽ നിന്ന് അകറ്റി നിറുത്തണം. അവർ അവരുടെതായ രീതിയിൽ ജീവിക്കട്ടെ. നമുക്ക് നമ്മുടെ തായ രീതിയിൽ ജീവിക്കാം.
മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കണം. അല്ലാതെ അവരെ മുറിച്ച് ഏഷണിയും പരദൂഷണവും പറഞ്ഞ് പുറന്തള്ളുകയല്ല വേണ്ടത്. നാം നാലു നേരം ഭക്ഷണം കഴിക്കുമ്പോൾ ഒരു നേരം പോലും കഴിക്കാത്തവർ ഉണ്ട്.മറ്റുള്ളവർ തന്നെ ക്കാൾ ശ്രേഷ്ഠരാണെന്ന് കാണണം. ഞാനോ കുറയേണം അവനോവളരേണം. എന്ന ചിന്ത നമ്മെ ഭരിക്കണം.ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ആഹാരവും, നഗ്നർക്ക് വസ്ത്രവും, കിടപ്പാടമില്ലാത്തവന് ഭവനവും രോഗികൾക്ക് ചികിൽസയും, നൽകി തകർന്ന മനസുകളെ ആശ്വസിപ്പിക്കയും ചെയ്ത് എല്ലാ മനുഷ്യനും പരസ്പര ബഹുമാനം നൽകി മനുഷ്യനായി ജീവിച്ച് ഒരു നല്ല മാതൃകാ കുടുംബ ജീ വിതം നൽകുവാൻ നമുക്ക് കഴിയണം. പ്രാർത്ഥനയിലൂടെഅപ്പോൾ കുടുംബത്തകർച്ചകൾ ഒഴിവാക്കി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ഭാര്യയും ഭർത്താവും മാതാപിതാക്കളും മക്കളും, സഹോദരി സഹോദരൻമാരുമായി ജീവിക്കാം.