ശരീരത്തിലെ തൊലി ഏറ്റവും കൂടുതൽ നീളത്തിൽ വലിച്ചു നീട്ടി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഒരു വ്യക്തിയുണ്ട്. കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാം എന്നാലത് സത്യമാണ്. ലണ്ടനിലെ ഒരു സർക്കസ്സ് പെർഫോർമറായ ഗാരി ടെർണ്ണർ. 1999 ഒക്ടോബർ 29 ന് ലോസാഞ്ചൽസിൽ വെച്ച് തന്റെ വയറിലെ തൊലി 6.25 ഇഞ്ച് നീളത്തിൽ വലിച്ചു നീട്ടിയാണ് ഗിന്നസ്സ് റെക്കോർഡിൽ ഇദ്ദേഹം ഇടം നേടിയത്!!!!!.
എഹ്‌ലെസ് ഡാൻലോസ് സിൻഡ്രോം (Ehlers Danlos Syndrome) എന്ന് വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്ന അപൂർവ്വ രോഗാവസ്ഥയാണ് ഇത്. ത്വക്ക്, സന്ധികൾ, രക്തക്കുഴലുകൾ എന്നീ ഭാഗങ്ങളിൽ കൂടുതലായി ബാധിക്കുന്ന ഒരു പാരമ്പര്യ വൈകല്യമാണിത്. ഈ രോഗത്തിന്റെ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ ആറായിട്ട് തരം തിരിച്ചിരിക്കുന്നു. ജോയിന്റ്‌സിൽ വേഗത്തിൽ ഡിസ് ലൊക്കേഷൻ ഉണ്ടാകുക, തൊലിയുടെ ഇലാസ്റ്റിസിറ്റി കാരണം പെട്ടെന്ന് മുറിവുകൾ ഉണ്ടാകുക, രക്തക്കുഴലുകളിൽ വിള്ളൽ ഉണ്ടാകുക എന്നിവ ഈ രോഗത്തിന്റെ അപകട സാധ്യതകൾ ഏറിയ ലക്ഷണങ്ങളാണ്. ഈ രോഗാവസ്ഥയിൽ ഉള്ളവർ ഏകദേശം 48 വർഷം വരെയേ ജീവനോടിരിക്കു എന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. ചിലരിൽ ഈ രോഗാവസ്ഥ തലച്ചോറിനെയും, സ്പൈനൽസിസ്റ്റത്തെയും ബാധിക്കുന്നു. ഇത്തരക്കാരിൽ ഈ രോഗം മൂർദ്ധന്യാവസ്ഥയിലെത്തും. ഈ രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്നിരുന്നാലും ചികിത്സ തേടുന്നത് വഴി ഇത് കാരണം ഉണ്ടാകുന്ന മറ്റ് അപകടകരമായ അവസ്ഥകളെ തരണം ചെയ്യാൻ ഇത് സഹായിക്കും.
തന്റെ ഈ രോഗാവസ്ഥ ഉപയോഗിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഗാരി ട്രെണ്ണർ സർക്കസ് കമ്പനിയിലെ ഒരു പ്രധാന ഷോ മാൻ ആണ്. അടുത്ത കാലത്ത് അദ്ദേഹത്തോടെ നടത്തിയ ഒരു അഭിമുഖത്തിൽ ചിരിച്ച മുഖത്തോടെ അദ്ദേഹം പക്വതയോടെ മറുപടി പറയുന്നു. തന്റെ അമ്മാവൻ അദ്ദേഹത്തിന്റെ കൂട്ടുകാരുടെ മുന്നിൽ കൊച്ചു ഗാരിയുടെ തൊലി വലിച്ചു നീട്ടി കാണിക്കുമായിരുന്നു. അന്നുമുതലേ തന്റെ ത്വക്കിനെന്തോ പ്രത്യകത ഉള്ളതായി ഗാരി മനസ്സിലാക്കി. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ തന്റെ വയറ്റിലെ തൊലി ഏകദേശം 6.25 ഇഞ്ച് വരെ വലിച്ചു നീട്ടി ലോക റെക്കോർഡ് കരസ്ഥമാക്കി. വേദനിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ചികിത്സയുണ്ട് പക്ഷേ ഇതു വരെയും അതിൽ പ്രയോജനം ഒന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്നും തന്റെ ബലഹീനത മറ്റുള്ളവരുടെ മുന്നിൽ സാന്തോഷത്തോടെ വെളിപ്പെടുത്തുന്ന ഗാരി സന്തുഷ്ടനാണ്. ഓരോരോ സർക്കസ് ഷോകളിലും ഗാരിയുടെ പ്രകടനം കാണാൻ ജനം തടിച്ചു കൂടുന്നു.
വൈരുധ്യങ്ങളും, വൈരൂപ്യങ്ങളുമായിട്ട് എത്രയോ പേർ ഈ ഭൂമിയിൽ പിറന്നു വീഴുന്നു. വിചിത്രമായ ഈ അവസ്ഥകളുടെ ഉറവിടങ്ങൾ പ്രപഞ്ചത്തിനു മാത്രം അറിയാവുന്ന രഹസ്യങ്ങളായി ഇന്നും നിലനിൽക്കുന്നു.