Wednesday, October 16, 2024
Homeകേരളംസമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ എരുമേലി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പി വി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ധയുണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. BNNS 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഷാജന്‍ സ്‌കറിയയുടെ ചാനലില്‍ വിവിധ തീയതികളിലെ വീഡിയോകളുടെ ഭാഗങ്ങള്‍ സംയോജിപ്പിച്ച് കൃത്രിമമായി തയ്യാറാക്കി ഫേസ്ബുക്ക് പേജിലൂടെ എംഎല്‍എ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ ത്തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. അന്‍വറിനെതിരായി വാര്‍ത്ത ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments