കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന പനിയ്ക്ക് ഒപ്പം കഫകെട്ടും ശ്വാസ കോശ രോഗങ്ങളും പടരുന്നു. ചികിത്സ തേടി എത്തുന്ന മിക്ക പനി രോഗികളിലും പ്രധാനമായും ശ്വാസ കോശ സംബന്ധമായ രോഗ ലക്ഷണങ്ങള്‍ ഉണ്ട് . ഏതാനും ആഴ്ചയായി പനി രോഗികളുടെഎണ്ണം കൂടി . നാല്പതിനും അറുപതിനും ഇടയില്‍ ഉള്ള ആളുകള്‍ക്ക് ആണ് കൂടുതലായി പനി ബാധ . പനിയ്ക്ക് ഒപ്പം ശക്തമായ കഫകെട്ടും ഇതിലൂടെ ശ്വാസ തടസ്സവും ഉണ്ട് .
കൃത്യമായ നിലയില്‍ എവിടെയും പരിശോധന ഇല്ല എന്ന് രോഗികളില്‍ പലരും പറയുന്നു . ഏതാനും ദിവസത്തേക്ക് ഉള്ള പനി ഗുളികകള്‍ മാത്രം ആണ് നല്‍കുന്നത് .ഇത് കൊണ്ട് ആശ്വാസം പകരുന്നത് അല്ല നിലവില്‍ ഉള്ള പരാതികള്‍ സൂചിപ്പിക്കുന്നത് .
ഇത് മഴ മൂലം ഉള്ള കൊതുക് ജന്യ പനികള്‍ അല്ല എന്നാണ് പൊതു ജന സംസാരം . മിക്കവരിലും ശ്വാസ കോശ സംബന്ധമായ പിരിമുറുക്കം ഉണ്ട് . പനി മൂലം ഇന്ന് പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു (3) ആണ് മരിച്ചത്. ഇന്ന് രാവിലെ 10:45 ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസമായി പനി ഉണ്ടായിരുന്നു .
പ്രായമായവരില്‍ പലര്‍ക്കും ശ്വാസ കോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ട് . ആരോഗ്യ വകുപ്പ് കൃത്യമായ ഇടപെടീല്‍ നടത്തണം .ആശുപത്രിയില്‍ ആളുകള്‍ വരുന്നതിനു മുന്നേ വീടുകള്‍ കേന്ദ്രീകരിച്ചു ഡ്രൈ ഡേ പോലെ നടത്തിയ അടിയന്തിര പരിശോധന ആരംഭിക്കണം . പല വീട്ടിലും ആളുകള്‍ സ്വയം ചികിത്സയില്‍ ആണ് .മെഡിക്കല്‍ സ്റ്റോര്‍ മുഖേന പനികള്‍ക്ക് ഉള്ള ഗുളികയുടെ വിതരണം പതിന്മടങ്ങ് വര്‍ധിച്ചു . ആളുകള്‍ കൂടുതലായി പനി ഗുളിക തേടി മെഡിക്കല്‍ സ്റ്റോര്‍ ഇടങ്ങളില്‍ എത്തിത്തുടങ്ങി .
എന്ത് കൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടുന്നു എന്ന് കണ്ടെത്താന്‍ കഴിയണം .ആ കണ്ടെത്തല്‍ പൊതു ജനതയുമായി പങ്കിടാന്‍ ആരോഗ്യ വകുപ്പ് നടപടി ഉണ്ടാകണം . പല ആളുകളിലും ശ്വാസ കോശത്തില്‍ കഫം നിറഞ്ഞു കുത്തി കുത്തി ഉള്ള ചുമഉണ്ട് .കഫം പറിഞ്ഞു പോകുന്നില്ല എന്ന് ആളുകള്‍ അറിയിക്കുന്നു . ആരോഗ്യ വകുപ്പ് താഴെക്കിടയില്‍ ശക്തമായ നിലയില്‍ പ്രവര്‍ത്തിക്കേണ്ട കാലം ആണ് .