തിരുവനന്തപുരം : തിരുവനന്തപുരത്തു ദമ്പതികളായ സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
കോൺട്രാക്ടറായിരുന്നു കരമന റെയിൽവേ ലൈനിന് സമീപനം താമസിച്ചിരുന്ന സതീഷ്. ഇന്ന് രാവിലെ ബന്ധു സതീശിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സതീഷിനെയും ഭാര്യ ബിന്ദുവിനെയും മരണപ്പെട്ട നിലയിൽ കണ്ടത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒരു കോടിയിലധികം രൂപ കടബാധ്യതയുണ്ടായിരുന്നുവെന്നും എസ് ബി ഐ എസ് എം ഇ ബ്രാഞ്ച് മാനേജറുടെ സമ്മർദ്ദത്തതുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു.
നേരത്തെ മൂന്നുതവണ ബാങ്കില്‍ നിന്ന് ജപ്തിക്കായി അധികൃതര്‍ വന്നിരുന്നെന്നും അന്ന് നാട്ടുകാര്‍ ഇടപെട്ട് സംസാരിച്ചാണ് അവരെ തിരിച്ചയച്ചതെന്നും നാട്ടുകാര്‍ പറയുന്നു.അതേസമയം, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ ഫോറൻസിക്കും ഡോഗ് സ്‌ക്വാഡ് അടക്കം എത്തി പരിശോധന നടത്തി. ഇവരുടെ വിദേശത്തുള്ള മകനെ വിവരമറിയിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പൊന്നും നിലവിൽ കണ്ടെടുത്തിട്ടില്ല. കരമന പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.