വാഹനങ്ങളിൽ ഇന്ധനത്തിന്റെ തരം സൂചിപ്പിക്കുന്ന കളർ കോഡ് സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഒരുങ്ങി ദില്ലി സർക്കാർ. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനതരം ഏതെന്ന് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്താനാണ് ഡൽഹി ഗതാഗത വകുപ്പ് ഒരുങ്ങുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ മോട്ടോർ വാഹന നിയമപ്രകാരം 5,000 രൂപ പിഴ ചുമത്തും . കൂടാതെ, ഉത്തരവ് പാലിക്കാത്ത വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (PUCC) ലഭിക്കില്ല.
വാഹനങ്ങളുടെ ഇന്ധന തരം സൂചിപ്പിക്കുന്ന കളർ-കോഡഡ് സ്റ്റിക്കറുകൾ 2012-13 ൽ അവതരിപ്പിച്ച ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) നിയമത്തിന്‍റെ ഭാഗമാണ്.2019 ഓടെ എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കിയിരുന്നു.
പുതിയതും പഴയതുമായ വാഹനങ്ങളിൽ ഈ സ്റ്റിക്കർ നിർബന്ധമായും ഒട്ടിക്കണം. ഡൽഹിയിൽ വർദ്ധിച്ചുവരുന്ന മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ, വാഹനം ഓടുന്ന ഇന്ധനം എന്താണെന്ന് ഉദ്യോഗസ്ഥർക്ക് ഒറ്റനോട്ടത്തിൽ അറിയാൻ കഴിയും.നിയമങ്ങൾ പാലിക്കാത്തതിന് മോട്ടോർ വാഹന നിയമപ്രകാരം പിഴ ചുമത്തും. ഈ സ്റ്റിക്കറുകൾ 2012-13 ൽ അവതരിപ്പിക്കുകയും 2019 ഓടെ എല്ലാ വാഹനങ്ങൾക്കും നിർബന്ധമാക്കുകയും ചെയ്ത ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന്റെ (HSRP) ഭാഗമാണ്.
മോട്ടോർ വെഹിക്കിൾസ് (ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ) ഓർഡർ 2018 വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ കളർ-കോഡഡ് സ്റ്റിക്കർ പ്രദർശിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ, 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 192(1) ലെ വ്യവസ്ഥകളും ബാധകമാകുമെന്ന് ദില്ലി ഗതാഗത വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പൊതു അറിയിപ്പിൽ പറയുന്നു.
ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് വാഹന ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. നിയമങ്ങൾ അനുസരിച്ച്, ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളും, പെട്രോൾ, സിഎൻജി വാഹനങ്ങൾക്ക് ഇളം നീല നിറത്തിലുള്ള സ്റ്റിക്കറുകളും, മറ്റെല്ലാ വാഹനങ്ങൾക്കും ചാരനിറത്തിലുള്ള സ്റ്റിക്കറുകളും പതിപ്പിക്കണം.ഉത്തരവ് പാലിക്കാത്ത വാഹന ഉടമകൾക്ക് മലിനീകരണ നിയന്ത്രണ (പി.യു.സി) സർട്ടിഫിക്കറ്റ് ലഭിക്കില്ല. വാഹന ഉടമകൾ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഡൽഹി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.