Monday, December 23, 2024
HomeKeralaബൈപാസിൽ മത്സ്യ ഭീമൻ

ബൈപാസിൽ മത്സ്യ ഭീമൻ

കോട്ടയ്ക്കൽ.–കാവതികളം ബൈപാസിൽ വിൽപനയ്ക്കെത്തിച്ച കൂറ്റൻമത്സ്യത്തെ അടുത്തുകാണാൻ നാട്ടുകാരുടെ തിരക്ക് ! 156 കിലോ തൂക്കമുള്ള ഓല മീനാണ് മത്സ്യപ്രേമികൾക്കായി നൗഫലെന്ന വിൽപനക്കാരൻ എത്തിച്ചത്.
ഉച്ചയോടെ ചാലിയത്തുനിന്നാണ് മത്സ്യം കൊണ്ടുവന്നത്.

ലോറിയിൽ നിന്നു മത്സ്യം ഇറക്കുന്നതു മുതൽ കാണാനായി ആളുകളുടെ തിരക്കായിരുന്നു.
കിലോയ്ക്കു 300 രൂപ തോതിൽ വൈകിട്ടോടെ വിറ്റഴിച്ചു. നേരത്തേ 300 കിലോ തൂക്കമുള്ള തിരണ്ടിയും ഭീമൻ സ്രാവും നൗഫൽ ബൈപാസിൽ വിൽപനയ്ക്കു എത്തിച്ചിരുന്നു.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments