Logo Below Image
Sunday, July 27, 2025
Logo Below Image
Homeഇന്ത്യവൈദ്യുത കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി

വൈദ്യുത കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി

വൈദ്യുത വാഹന നിർമ്മാണത്തിൽ (EV) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വൈദ്യുത കാറുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവിസജ്ജമായ പദ്ധതിക്ക് ഭാരത സർക്കാർ അംഗീകാരം നൽകി.

2070 ഓടെ പ്രകൃതി വാതകങ്ങളുടെ ആഗിരണ ബഹിർഗമന സമതുലിതാവസ്ഥ (നെറ്റ് സീറോ ലക്‌ഷ്യം) കൈവരിക്കുക, സുസ്ഥിര ഗതാഗതം ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ച കൈവരിക്കുക, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക തുടങ്ങിയ ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളുമായി ഈ ചരിത്രപരമായ സംരംഭം അനുപൂരകമായി വർത്തിക്കുന്നു. മോട്ടോർ വാഹന നിർമ്മാണത്തിലും നൂതനാശയ മേഖലയിലും സുപ്രധാന ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ചിര പ്രതിഷ്ഠിതമാക്കാനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

“ഇന്ത്യയിൽ വൈദ്യുത കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി” (SPMEPCI / പദ്ധതി) യുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഘന വ്യവസായ മന്ത്രാലയം (MHI) 2024 മാർച്ച് 15 ന് പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ വ്യവസ്ഥകൾക്കനുസൃതമായി ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള വിജ്ഞാപനം ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പ് 2024 മാർച്ച് 15 ന് പുറത്തിറക്കി. പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. പ്രാപ്തിയും താത്പര്യവുമുള്ള അപേക്ഷകർക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാൻ കഴിയും.

ആഗോള വൈദ്യുത വാഹന (EV) നിർമ്മാതാക്കളിൽ നിന്ന് വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിനും ഇന്ത്യയെ വൈദ്യുത വാഹനങ്ങളുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനും പദ്ധതി സഹായിക്കും. വൈദ്യുത വാഹന (EV) നിർമ്മാണകേന്ദ്രമെന്ന നിലയിൽ ഇന്ത്യയെ ആഗോള ഭൂപടത്തിൽ രേഖപ്പെടുത്താനും , തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, “മെയ്ക്ക് ഇൻ ഇന്ത്യ” എന്ന ലക്ഷ്യം കൈവരിക്കാനും പദ്ധതി സഹായിക്കും.

ആഗോള നിർമ്മാതാക്കളെ പദ്ധതി പ്രകാരം നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, അംഗീകൃത അപേക്ഷകർക്ക്, അപേക്ഷ അംഗീകരിച്ച തീയതി മുതൽ 5 വർഷത്തേക്ക് 15% കുറഞ്ഞ കസ്റ്റംസ് തീരുവയിൽ, കുറഞ്ഞത് 35,000 യുഎസ് ഡോളർ CIF (Cost, Insurance, and Freight / നിർമ്മാണക്കച്ചെലവ്, ഇൻഷുറൻസ്, ചരക്കുഗതാഗതം) മൂല്യമുള്ള e-4W ന്റെ (Electric Four Wheeler- നാലുചക്ര വൈദ്യുത വാഹനങ്ങൾ) CBU-യൂണിറ്റുകൾ (Completely Built-in Units ) ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടാകും.

അംഗീകൃത അപേക്ഷകർ പദ്ധതിയുടെ വ്യവസ്ഥകൾക്കനുസൃതമായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

കസ്റ്റം തീരുവ ആനുകൂല്യങ്ങൾ:

അംഗീകൃത അപേക്ഷകർക്ക്, അപേക്ഷ അംഗീകരിച്ച തീയതി മുതൽ 5 വർഷത്തേക്ക് 15% കുറഞ്ഞ കസ്റ്റംസ് തീരുവയിൽ, കുറഞ്ഞത് 35,000 യുഎസ് ഡോളർ CIF (Cost, Insurance, and Freight / നിർമ്മാണക്കച്ചെലവ്, ഇൻഷുറൻസ്, ചരക്കുഗതാഗതം) മൂല്യമുള്ള e-4W ന്റെ (Electric Four Wheeler- നാലുചക്ര വൈദ്യുത വാഹനങ്ങൾ) CBU-യൂണിറ്റുകൾ (Completely Built-in Units ) ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടാകും.

മേൽപ്പറഞ്ഞ കുറഞ്ഞ തീരുവ നിരക്കിൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന പരമാവധി e-4W ന്റെ (Electric Four Wheeler- നാലുചക്ര വൈദ്യുത വാഹനങ്ങൾ) എണ്ണം പ്രതിവർഷം 8,000 ആയി പരിമിതപ്പെടുത്തും. വിനിയോഗിക്കാത്ത വാർഷിക ഇറക്കുമതി പരിധി വീണ്ടും വിനിയോഗിക്കാൻ അനുവദിക്കും.

ഈ പദ്ധതിയ്ക്ക് കീഴിൽ ഇറക്കുമതി ചെയ്യേണ്ട പരമാവധി എണ്ണം EV-കൾ, മൊത്തം തീരുവ ഇനിപ്പറയുന്നവയിൽ ഏറ്റവും കുറഞ്ഞതിലേക്ക് പരിമിതപ്പെടുത്തും:

i. അപേക്ഷകന് പരമാവധി ഒഴിവാക്കാവുന്ന തീരുവ (6,484 കോടി രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു),

അല്ലെങ്കിൽ

ii. അപേക്ഷകന്റെ പ്രതിജ്ഞാബദ്ധമായ നിക്ഷേപം (കുറഞ്ഞത് 4150 കോടി രൂപ).

ഒഴിവാക്കിയ ആകെ തീരുവ (ചുമത്തേണ്ട തീരുവയും വിവിധ വിജ്ഞാപനങ്ങൾ പ്രകാരം ഇളവുകൾ അനുവദിച്ചതിനുശേഷം ചുമത്തേണ്ട പ്രാബല്യത്തിലുള്ള തീരുവയും തമ്മിലുള്ള വ്യത്യാസം) 6,484 കോടി രൂപയിൽ താഴെയോ ഈ പദ്ധതിയ്ക്ക് കീഴിലുള്ള നിക്ഷേപമോ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

പദ്ധതിയ്ക്ക് കീഴിൽ അംഗീകരിക്കപ്പെട്ട ഉത്പന്നത്തിന്റെ DVA വിലയിരുത്തുന്നതിന്, വാഹനങ്ങൾക്കും വാഹന ഘടകഭാഗങ്ങൾക്കും ഉള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentive -PLI, PLI Auto Scheme)പ്രകാരം പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പോസീജ്യർ (SOP) പിന്തുടരണം.

അംഗീകൃത അപേക്ഷകൻ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നത്തിന്റെ DVA സർട്ടിഫിക്കേഷൻ MHI അംഗീകരിച്ച ടെസ്റ്റിംഗ് ഏജൻസികൾ വഴിയായിരിക്കും നടത്തേണ്ടത്.

ആഭ്യന്തര ഉത്പാദനത്തിനായാണ് നിക്ഷേപം നടത്തേണ്ടത്. പദ്ധതിയ്ക്ക് കീഴിലുള്ള നിക്ഷേപം ബ്രൗൺഫീൽഡ് പദ്ധതിയിലാണ് (നിലവിലുള്ള ഉത്പാദന സൗകര്യങ്ങൾ വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുക) നടത്തുന്നതെങ്കിൽ, നിലവിലുള്ള നിർമ്മാണ സൗകര്യ(ങ്ങൾ)വുമായി വ്യക്തമായ ഒരു ഭൗതിക അതിർത്തി നിർണയിക്കണം.

പുതിയ പ്ലാന്റ്, യന്ത്രങ്ങൾ, ഉപകരണങ്ങൾ, അനുബന്ധ സൗകര്യങ്ങൾ, എഞ്ചിനീയറിംഗ് ഗവേഷണ വികസനം (ER&D) എന്നിവയ്‌ക്കായുള്ള ചെലവ് പരിഗണിക്കും.

ഭൂമിക്കായുള്ള ചെലവ് പരിഗണിക്കില്ല. എന്നിരുന്നാലും, പ്രധാന പ്ലാന്റിനും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള കെട്ടിടങ്ങൾ, അത് പ്രതിജ്ഞാബദ്ധമായ നിക്ഷേപത്തിന്റെ 10% കവിയുന്നില്ലെങ്കിൽ നിക്ഷേപത്തിന്റെ ഭാഗമായി പരിഗണിക്കും.

ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന തുക പ്രതിജ്ഞാബദ്ധമായ നിക്ഷേപത്തിന്റെ പരമാവധി 5% വരെ പരിഗണിക്കും.

ബാങ്ക് ഗ്യാരണ്ടി:

നിർമ്മാണ സൗകര്യം (ങ്ങൾ) സ്ഥാപിക്കുന്നതിനുള്ള അപേക്ഷകന്റെ പ്രതിബദ്ധത, DVA നേട്ടം, പദ്ധതി പ്രകാരം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളുടെ പാലനം എന്നിവയ്ക്ക് ഇന്ത്യയിലെ ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കിൽ നിന്നുള്ള ഒരു ബാങ്ക് ഗ്യാരണ്ടി മുഖേന പിന്തുണ നൽകും. ഇത് പദ്ധതി കാലയളവിൽ ഒഴിവാക്കേണ്ട മൊത്തം തീരുവയ്ക്ക് തുല്യമായതോ, അല്ലെങ്കിൽ 4,150 കോടി രൂപയോ, ഏതാണോ ഉയർന്നത്, അതിന് തുല്യമായിരിക്കും.

പദ്ധതി കാലയളവ് മുഴുവൻ ബാങ്ക് ഗ്യാരണ്ടി സാധുവായിരിക്കണം.

അപേക്ഷ:

അപേക്ഷകൾ ക്ഷണിക്കുന്ന അറിയിപ്പ് വന്ന ശേഷം 120 ദിവസം (അല്ലെങ്കിൽ അതിൽ കൂടുതൽ) ആയിരിക്കും അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയം. കൂടാതെ, ആവശ്യാനുസരണം 15.03.2026 വരെ അപേക്ഷകൾ ക്ഷണിക്കാൻ MHI-ക്ക് അവകാശമുണ്ടായിരിക്കും.

അപേക്ഷാ ഫോം ഫയൽ ചെയ്യുമ്പോൾ അപേക്ഷകൻ തിരികെ ലഭിക്കാത്ത അപേക്ഷാ ഫീസ് ആയ 5,00,000/- രൂപ കെട്ടി വയ്ക്കണം.

പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നു, അതുവഴി അർഹതയുള്ള അപേക്ഷകർക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. മുകളിൽ പറഞ്ഞ വിജ്ഞാപനം ഘന വ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ