മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. കടം വാങ്ങിയ 50000 രൂപ തിരിച്ചു കൊടുക്കാൻ വേണ്ടിയാണ് ഭർത്താവ് ഈ രീതിയിൽ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഭർത്താവിനെതിരെ ഇൻഡോറിലെ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് ഒരു ചൂതാട്ടക്കാരനെന്നാണ് യുവതി പൊലീസിൽ നൽകിയ മൊഴി. ചൂതാട്ടം കാരണം ഭർത്താവിന്റെ കടബാധ്യതയും വർധിച്ചു. ഇതോടെ പണം കടം കൊടുത്ത സുഹൃത്തുമായി ശാരീരിക ബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു
കടം തിരിച്ചു കൊടുക്കാൻ കഴിയാതെ വന്നതോടെ ഭർത്താവും സുഹൃത്തും ചേർന്ന് ഒരു കരാറുണ്ടാക്കി. തുടർന്ന്, കടം വീട്ടുന്നതിനായി ഭാര്യയെ ശാരീരിക ബന്ധത്തിനും നിർബന്ധിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ച് ഇരയുടെ മൊഴിയും രേഖപ്പെടുത്തും.
‘സീറോ’ എഫ്‌ഐആർ എന്നത് ഏതൊരു പോലീസ് സ്റ്റേഷനും ഫയൽ ചെയ്യാൻ കഴിയുന്ന പൊലീസ് റിപ്പോർട്ടാണ്. പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം നടന്നില്ലെങ്കിൽ പോലും ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. പിന്നീട്, ഇത് അന്വേഷിക്കാൻ ശരിയായ പ്രദേശമുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ കഴിയും.