Logo Below Image
Thursday, June 26, 2025
Logo Below Image
Homeഇന്ത്യകൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു; ആശങ്കയിലായി മുംബൈ നഗരം.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു; ആശങ്കയിലായി മുംബൈ നഗരം.

മുംബൈ: മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം ആശുപത്രിയിൽ മരിച്ചു.എന്നാൽ കൊവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്നല്ല മരണമെന്നും മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.അർബുദ രോഗത്തിന് ചികിത്സ ചെയ്യുന്ന 59കാരിയും വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുന്ന 14-കാരിയുമാണ് മരിച്ചത്.

നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശങ്കാജനകമല്ലെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കെഇഎം ആശുപത്രിയിൽ കോവിഡ് ബാധിച്ച 15 രോഗികളെ ചികിത്സിച്ചിട്ടുണ്ട്.

ഇവർക്കെല്ലാം ജലദോഷവും, പനിയുമായിരുന്നു ലക്ഷണങ്ങൾ. എന്നാൽ ദിവസങ്ങളിലെ ചികിത്സ കൊണ്ട് തന്നെ സുഖപ്പെട്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഹോങ്കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായതോടെയാണ് മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം ഉയർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ