Wednesday, December 25, 2024
HomeUS News'‘ഗുരുവായൂരമ്പലനടയിൽ’'ഫസ്റ്റ് ലുക്ക് പോസ്റ്റർ.

‘‘ഗുരുവായൂരമ്പലനടയിൽ’’ഫസ്റ്റ് ലുക്ക് പോസ്റ്റർ.

രവി കൊമ്മേരി.

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിപിൻദാസ് സംവിധാനം ചെയ്യുന്ന
‘ഗുരുവായൂർ അമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇഫോർ എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന “ഗുരുവായൂർ അമ്പലനടയിൽ”. എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, എഡിറ്റർ ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ എന്നിവരും, കൂടാതെ ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ, മേക്കപ്പ് സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ, സൗണ്ട് മിക്സിംങ് എം ആർ രാജകൃഷ്ണൻ, ആക്ഷൻ ഫെലിക്സ് ഫുകുയാഷി റവ്വേ എന്നിവരും, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ്, ഡിസൈൻ ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമൾ എന്നീ പ്രഗത്ഭരും അണിനിരക്കുന്നു.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments