Saturday, December 21, 2024
Homeപുസ്തകങ്ങൾമലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ മുട്ടത്തുവർക്കിയും, അദ്ദേഹത്തിന്റെ പാടാത്ത പൈങ്കിളി എന്ന നോവലിന്റെ ദാർശനീകതയും

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ മുട്ടത്തുവർക്കിയും, അദ്ദേഹത്തിന്റെ പാടാത്ത പൈങ്കിളി എന്ന നോവലിന്റെ ദാർശനീകതയും

ശ്യാമള ഹരിദാസ്

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ മുട്ടത്തു വർക്കി എഴുതിയ നോവലാണ് പാടാത്ത പൈങ്കിളി. ഇതൊരു പ്രണയ കഥയാണ്. ലളിതമായ ആഖ്യാന ശൈലിയാണ് ഈ നോവലിൽ. ഈ നോവൽ അതിദാരിദ്ര്യം പിടിച്ച ഒരു ഗ്രാമത്തിലെ
ഒരു കുടുംബത്തിന്റെ കഥയാണ്. ആ ഗ്രാമം ദരിദ്ര്യമാണെങ്കിലും സ്നേഹസമ്പന്നമായ ആളുകൾ ഉള്ളതുകൊണ്ട് ആ ഗ്രാമം സ്നേഹസമ്പന്ന മാണ്.

കഥാതന്തു :-

ഗ്രാമത്തിലെ അഭിമാനിയായ ലൂക്കാ സാറിന്റെ ഏക മകളാണ് ചിന്നമ്മ. ഈ കഥയിലെ കേന്ദ്രകഥാപാത്രം ചിന്നമ്മയാണ്. ദാരിദ്ര്യത്തിലകപ്പെട്ട കുടുംബത്തിന് താങ്ങു നൽകുന്നതിന് ചിന്നമ്മ ജോലിക്കു പോകുന്നു.മകളെ കൂലി വേലയ്ക്ക് വിടാൻ ലൂക്കാസാറിന് തീരെ താല്പര്യമില്ല. ദാരിദ്ര്യത്തിന്റെ അത്യുച്ഛന്ന നിലയിൽ എത്തിയപ്പോഴാണ് അയാൾ ചിന്നമ്മ ജോലിക്കു പോകാൻ സമ്മതം മുളിയത്. കപ്പ അറിയുന്ന ജോലിയാണ് അവൾക്ക് കിട്ടുന്നത്.

ചിന്നമ്മയുടെ അമ്മ കേച്ചേലി പീടികയിലേയ്ക്ക് മണ്ണെണ്ണ വാങ്ങാൻ തകര വിളക്കുമായി പോകുന്ന നേരം ചിന്നമ്മയോട് പ്രത്യേകം പറഞ്ഞതാണ് പെണ്ണേ കുളിച്ചേച്ചു വേഗം വരണേ വെറും താവലരിയാ അടുപ്പേൽ കിടക്കുന്നെ. തെളച്ചു തൂവല്ലേ ഏന്ന്, ഇന്നലെ സന്ധ്യക്ക്‌ അടുപ്പിൽ തീ കത്തിച്ചതിൽ പിന്നെ ഇപ്പോഴാണ് അവിടെ തീപ്പുക കാണുന്നത്.

ചിന്നമ്മ ഈ അരി നോക്കി നിൽക്കുന്നതിനിടയിലാണ് അയല്പക്കത്തെ സൂസി ആ വഴി വരുന്നത്. അപ്പോൾ സൂസിയോട് കുശലാന്വേഷണം നടത്താനായി ചിന്നമ്മ പോയി. സമയം പോയി ചിന്നമ്മ വന്നപ്പോൾ ആ ഭീകരമായ കാഴ്ച കണ്ട് ചിന്നമ്മ ഞെട്ടിപ്പോയി. അവൾ ചുറുക്കെ കൂടുവാൻ തവിയെടുത്തു കലത്തിലിട്ട് കഞ്ഞിയുടെ തിളച്ചു തൂവലിനെ തടുക്കാൻ തന്ത്രപ്പെട്ടു.

പുറത്തു പോയിരുന്ന ചിന്നമ്മയുടെ അമ്മ ഇതു കണ്ടുകൊണ്ട് വരികയും ചിന്നമ്മയെ ശകാരിക്കുകയും ചെയ്യുന്നു. ആ ശകാരം വലിയ രീതിയിൽ വീട്ടിനകത്ത് ഒച്ചപ്പാടുണ്ടാക്കി.

പായിമൂപത്തിയോട് നാളെ കൊടുക്കാം എന്നു പറഞ്ഞ് ഇരുന്നാഴി അരി കടം മേടിച്ചതാണ്. അത് മുഴുവൻ തൂവി പോയി. അഞ്ചാറു പരാധീനങ്ങൾ അറും പട്ടിണി കിടക്കുന്ന ആ ചെറ്റക്കുടിലിലെ അത്താഴപൂജ അങ്ങിനെ അലസുന്നു.
അടുപ്പിലെ കരിയില അല്ല നീറിയത് കൊച്ചേലിയുടെ ഹൃദയമാണ്.

അവർ ചിന്നമ്മയിൽ നിന്നും തവി പിടിച്ചു വാങ്ങി ചിന്നമ്മയുടെ കൈവണ്ണ നോക്കി ഒരു പോട്ടുവെച്ചു കൊടുത്തു. തവിയുടെ ഏറ്റുമുട്ടലും തീക്കനൽ പോലത്തെ കഞ്ഞിവെള്ളത്തിന്റെ സ്പർശനവും അവൾക്ക് കഠിനമായി വേദനിച്ചു.

ചിന്നമ്മ അതിസുന്ദരിയായ ഒരു യുവതിയാണ്. പക്ഷെ ദാരിദ്ര്യമാണ് അവളെ അലട്ടുന്ന പ്രശ്നം. അമ്മയും അവളും കൂടിയുള്ള വഴക്ക് നടക്കുന്ന സമയത്താണ് അച്ഛൻ ലൂക്കാസാറ് ചിന്നമ്മക്കൊരു വിവാഹലോചനയുമായി ഒരാളേയും കൊണ്ട് വരുന്നത്. വീട്ടിനുള്ളിൽ ഈ കശപിശ നടക്കുമ്പോൾ ആ ആലോചനയുമായി വന്ന ആൾ വഴിയിൽ വെച്ചു തന്നെ മടങ്ങി പോകുന്നു.

ആ ദേഷ്യത്തിൽ ലൂക്കാ സാർ വന്നു, അങ്ങിനെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു. ലൂക്കാ സാറിന് ചിന്നമ്മയെ ഭയങ്കര ഇഷ്ടമാണ്. ചിന്നമ്മയ്ക്ക് അച്ഛനോടും അപ്രകാരമാണ്.

ആ കശപിശ കാരണം ചിന്നമ്മ ഭക്ഷണം ഒന്നും കഴിക്കാതെ പോയി കിടന്നുറങ്ങി. ചിന്നമ്മയുടെ അമ്മ പറയുന്നുണ്ട് നിന്റെ അതേ പ്രായക്കാര് ദേവിക്കിടാത്തിയും, കാത്തിയും അവര് മലയക്കാരുടെ അവിടെ പോയി കപ്പ ചെത്താൻ പോകുന്നില്ലേ?. നിനക്കും പൊയ്ക്കൂടെ. രണ്ടണ കിട്ടിയാൽ അതുകൊണ്ട് അരിവാങ്ങി കഞ്ഞി വെച്ചു കുടിച്ചുകൂടെ. നീ സുന്ദരിക്കോതയായി ഇവിടെ നിന്നാൽ നിന്നെ ഒരാളും കെട്ടികൊണ്ടുപോവില്ല. എന്ന് പറഞ്ഞു ശകാരിക്കുകയാണ്.

ലൂക്കാ സാറിന് ചിന്നമ്മ ജോലിക്കു പോകുന്നതൊന്നും ഇഷ്ടമല്ല. എന്നാലും രാവിലെ തളർന്നു കിടക്കുന്ന ലൂക്കാസാറിന്റെ അടുത്തു പോയിട്ട് അച്ഛാ ഞാൻ കപ്പ ചെത്താൻ പോകട്ടെ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹം അർദ്ധസമ്മതം കൊടുക്കുകയാണ്.

അങ്ങിനെ കപ്പ ചെത്താൻ പോകുന്ന ദേവിക്കിടാത്തിയും കാത്തിയും പോകുമ്പോൾ അവരോടു നില്ക്കാൻ പറഞ്ഞു. ചിന്നമ്മയും അവരോടൊപ്പം പോകുന്നു. പോകുന്ന സമയത്ത് ചിന്നമ്മ തലചുറ്റി വീഴുകയാണ്. കാരണം തലേദിവസം രാത്രി കശപിശ കാരണം അവൾ ഒന്നും കഴിച്ചിരുന്നില്ല. ഇങ്ങനെ തലചുറ്റി വീണപ്പോൾ ദേവിക്കിടാത്തി ഭക്ഷണം വാങ്ങി ചിന്നമ്മക്ക് വഴിയിൽ വെച്ചു തന്നെ കൊടുക്കുന്നു.

ആ ഭക്ഷണം കഴിച്ച് ഉഷാറായ ചിന്നമ്മ അവരുടെ കൂടെ കപ്പ ചെത്താൻ പോകുന്നു. കപ്പ ചെത്തിയുള്ള ശീലമൊന്നും അവൾക്കില്ല. അവരൊക്കെ വേഗം വേഗം ചെത്തുമ്പോൾ ചിന്നമ്മയ്ക്ക് അവരോടൊപ്പം എത്താൻ കഴിയുന്നില്ല. അതിനുവേണ്ടി അവൾ ധൃതിപിടിച്ച് അവരോടൊപ്പം എത്താൻ നോക്കുമ്പോൾ അവളുടെ കൈ മുറിഞ്ഞു.

അവിടെയുള്ളവരെല്ലാം പല മരുന്നുകളും പറഞ്ഞു. അവരുടെ മുതലാളിയായ മലയിൽ ബാംഗ്ലാവിൽ പോയാൽ അവിടെ മരു ന്നുണ്ടാകും. അവിടെ താമസിക്കുന്നത് തങ്കച്ചനും അമ്മയുമാണ്. അവന്റെ അച്ഛൻ മലേഷ്യയിലാണ്. അവിടെ എന്തൊക്കെയോ ബിസിനസ്സും മറ്റുമായിരുന്നു. അദ്ദേഹം അവിടെ വെച്ചു മരിക്കുകയും അതിനു ശേഷം തങ്കച്ചനും അമ്മയും നാട്ടിലേയ്ക്ക് വന്നു മലയിലെ കാര്യങ്ങളൊക്കെ നോക്കി കസീയുകയാണ്.

തങ്കച്ചന് ഒരു മോട്ടോർ സൈക്കിൾ ഉണ്ട്. ദൂരേ നിന്നെ അതിന്റെ കുടു കുടു ശബ്ദം കേൾക്കാം. അങ്ങിനെ മരുന്ന് വെച്ചുകെട്ടാനായി ദേവിക്കിടാത്തി ചിന്നമ്മ യെ മലയിലെ ബാംഗ്ലാവിലേയ്ക്ക് കൊണ്ടുപോകുന്നു.

അവിടെ എത്തിയപ്പോൾ തങ്കച്ചന്റെ അമ്മ തങ്കച്ചനെ വിളിച്ച് ചിന്നമ്മയ്ക്ക് മരുന്ന് കൊടുക്കാൻ പറയുന്നു.

അങ്ങിനെ തങ്കച്ചൻ മരുന്നൊക്കെ വെച്ചു കെട്ടികൊടുക്കുമ്പോൾ തങ്കച്ചന്റെ മനസ്സിൽ അവളോട്‌ ഒരു അനുരാഗം മൊട്ടിടുന്നു. അങ്ങിനെ അവൻ ചിന്നമ്മയോട് ചിന്നമ്മ പാട്ടു പാടുമോ എന്നു ചോദിക്കുന്നു. ഇല്ല എന്നു പറയുന്ന ചിന്നമ്മയോട് അവൻ പറയുന്നു ചിന്നമ്മ എപ്പോഴും ഇങ്ങനെ തലതാഴ്ത്തി ഇരുന്നാൽ ഏതെങ്കിലും പരുന്ത് വന്ന് റാഞ്ചികൊണ്ടുപോകും. എന്നൊക്കെ പറയുന്നു. അങ്ങിനെ തങ്കച്ചൻ ചിന്നമ്മയെ വിളിക്കുന്ന പേരാണ് പാടാത്ത പൈങ്കിളി.

ഇങ്ങനെ മരുന്നൊക്കെ വെച്ചു കെട്ടി ചിന്നമ്മ കുറച്ചു നേരം ആ വീട്ടിൽ സഹായിക്കാനായി നിന്നു. കാരണം ആ വീട്ടിലെ ജോലിക്കാരി എന്തോ ആവശ്യത്തിന് പുറത്തു പോയിരുന്നു.

ചിന്നമ്മയുടെ തൊട്ടപ്പുറത്തുള്ള സമ്പന്നരും സൂസിയുടെ മാതാവുമായ ഔറാചേടത്തി. ഒരു വൃത്തികെട്ട സ്ത്രീ. അവരുടെ ഉള്ളു നിറച്ചും കുശുമ്പാണ്. അവർ തങ്കച്ചന്റെ വീട്ടിൽ വരുന്നു. ചിന്നമ്മയ്ക്ക് പഞ്ചസാരയും ഉപ്പും തിരിച്ചറിയാത്തതുകൊണ്ട് അവൾ അവർക്ക് ഉപ്പിട്ട ചായ കൊടുക്കുന്നു. അവർ അവളെ ശകാരിയ്ക്കുന്നു.

അങ്ങിനെ ഒരു ദിവസം ചിന്നമ്മയുടെ വീട്ടിൽ ആടുണ്ട്. അത് അവർക്ക് ചെറിയൊരു വരുമാന മാർഗ്ഗം ആണ്. ഈ ആട് ഒരുദിവസം ഔറാചേട്ടത്തിയുടെ വീട്ടിൽ പോയി വിളകളെല്ലാം തിന്നു. അങ്ങിനെ കലഹവും അടിയും പിടിയുമായി. പെണ്ണുങ്ങൾ തമ്മിൽ കച്ചറയായി.

അവസാനം അടുത്ത വീട്ടിലെ വെണ്ടർക്കുട്ടി വരുന്നു. അയാളുടെ ഭാര്യയെ ഇവരും മക്കളും ചേർന്ന് മർദ്ദിച്ചു എന്നും പറഞ്ഞു പോലീസ് സ്റ്റേഷനിൽ കേസു കൊടുക്കുന്നു.

അങ്ങിനെ പോലീസുകാർ വന്ന് ലൂക്കാ ചേട്ടനെ കൊണ്ടുപോകുന്നു. അങ്ങിനെ അയാളെ പോലീസുകാർ ഉപദ്രവിക്കുന്നു. അങ്ങിനെ ചിന്നമ്മയുടെ അമ്മ ഇതറിയുന്നു. അവിടെയുള്ള കൂനൻ ആശാനെ (കുട്ടികളെ നിലത്തെഴുത്തു പഠിപ്പിക്കുന്ന ആശാൻ)
ഉള്ള കാശു കൊടുത്തു പോലീസ് സ്റ്റേഷനിലേയ്ക്ക് വിടുന്നു. പോലീസുകാർ അയാളെ നല്ലവണ്ണം ഉപദ്രവിച്ചശേഷം വീട്ടിലേയ്ക്ക് വിടുന്നു.

ആ സമയത്താണ് ലൂക്കാസാറിന്റെ കളിക്കൂട്ടുകാരനായ ചക്കര മത്തായിച്ചൻ വരുന്നത്. ചിന്നമ്മയ്ക്ക് കല്യാണം ആലോചിച്ച്. കൂടെ പൈലി എന്ന ബ്രോക്കറും ഉണ്ടായിരുന്നു. ബീഡി തെറുക്കുന്ന വക്കച്ചൻ ആണ് ചക്കരമത്തായിച്ചന്റെ മകൻ. അയാളാണ് ചിന്നമ്മയെ കെട്ടാൻ പോകുന്നത്. കൂടിയാലോചനക്കു ശേഷം ചക്കരമത്തായി ച്ചൻ സ്ത്രീധനമായി 750 രൂപയും നടപടിയുമാണ് ആവശ്യപെട്ടത്. ഒന്നും എടുക്കാൻ ഇല്ലാത്ത ആളാണ്‌ ലൂക്കാചേട്ടൻ. അത്രയും കാശ് കയ്യിൽ എടുക്കാനില്ലാത്തതുകൊണ്ട് അവർ പോകയാണ്.

അവർ പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് ചിന്നമ്മയുടെ അമ്മ ചായ കുടിച്ചിട്ട് പോകാം എന്ന് പറയുന്നത്. അങ്ങിനെ ആ ചായ കൊണ്ടുവരുമ്പോഴാണ് അവർ ചിന്നമ്മയെ കാണുന്നത്. അവളെ കണ്ടപ്പോൾ ഈ കുട്ടി സുന്ദരിയാണല്ലോ സ്ത്രീധനം അല്പം കുറഞ്ഞാലും വേണ്ടില്ല ഈ കുട്ടിയെ കെട്ടുന്നത് എന്റെ മകന് ഒരു ഭാഗ്യമായിരിക്കും എന്ന് മനസ്സുകൊണ്ട് ഉറപ്പിക്കുന്നു.

അങ്ങിനെ വീണ്ടും ലൂക്കാസാറിന്റെ അടുക്കൽ പോയി ചക്കരമത്തായി പറയുകയാണ് സാറേ ചെറുപ്പം മുതൽ നമ്മൾ കൂട്ടുകാരണല്ലോ? സാറിന് ഇങ്ങനെയുള്ള ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കയുണ്ട്. ഞാൻ ഇവിടെ വന്നു കല്യാണം ആലോചിച്ചതിന്റെ പേരിൽ തെറ്റി പോവുക എന്നു പറഞ്ഞാൽ മോശമല്ലേ?. ഒരു 500 രൂപയും നടപടികളും ഉറപ്പിച്ചുകൂടെ എന്ന് ചോദിക്കുന്നു.

അങ്ങിനെ ലൂക്കാസാറുമായി കല്യാണം ഉറപ്പിച്ചു. അങ്ങിനെ അയാളുടെ ഭാര്യയുടെ സഹോദരൻ പോത്തച്ചൻ എന്നു പറയുന്ന ആള് വേറെ സ്ഥലത്ത് അതി സമ്പന്നനായി ജീവിക്കുന്നുണ്ട്. ഇവർ തമ്മിൽ വലിയ ബന്ധങ്ങളൊന്നും ഇല്ല. അങ്ങിനെ ലൂക്കാസാറിന്റെ ഭാര്യ പറയുകയാണ് നിങ്ങൾ പോയി പോത്തച്ചനെ ഒന്നു പോയി കാണു. എന്തായാലും എന്റെ ആങ്ങളയല്ലേ?. അവർ സഹായിക്കാതിരിക്കില്ല എന്ന് പറയുന്നു.

അങ്ങിനെ ലൂക്കാസാറ് പോകുന്നു. അവിടെ എത്തിയ അയാൾക്ക്‌ പോത്തച്ചനിൽ നിന്നും മോശമായ പ്രതികരണം ലഭിക്കുന്നു എന്നു മാത്രമല്ല കാശും കിട്ടിയില്ല. അങ്ങിനെ തിരിച്ചുവരാൻ കാശില്ലാതെ വരുന്ന വഴിയ്ക്ക് അദ്ദേഹത്തിന് പനി പിടിച്ചു.

വീട്ടിൽ വന്ന് വൈദ്യരെ കൊണ്ടുവന്നു ചികിൽസിച്ചു എങ്കിലും പനി ഭേദമാകാതെ ചിന്നമ്മ കാതിലുള്ള സ്റ്റഡ് വിറ്റോ, പണയം വെച്ചോ അയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നു. കുറേ ദിവസം അവിടെ കിടന്നു. ഡിസ്ചാർജ് ചെയ്യാൻ പണം തികയാതെ ചിന്നമ്മ പല സ്ഥലത്തും ചോദിക്കുന്നു. ആരോടാണ് ചോദിക്കുക. തങ്കച്ചനോട് ചോദിച്ചാൽ കിട്ടും. തങ്കച്ചനും ലൂസിയുമായുള്ള വിവാഹം നിശ്ചയിച്ചു. അപ്പോൾ ചോദിക്കാനൊരു മടി.

അവൾ ഇടിവെട്ടി മഴപെയ്യുന്ന സമയത്ത് മലയിലെ ബാംഗ്ലാവിലേയ്ക്ക് തനിച്ചു നടന്നു. അവൾ ചേട്ടത്തിയെ കണ്ട് കാശു വാങ്ങാം എന്നു വിചാരിച്ചാണ് പോയത്. അവിടെ എത്തിയപ്പോൾ ചേട്ടത്തിയില്ല. അങ്ങിനെ തങ്കച്ചൻ പണം കൊടുക്കുന്നു. അവൾ അപ്പോൾ തന്നെ അതുകൊണ്ട് ദേവിക്കിടാത്തിയുടെ വീട്ടിൽ പോയി അവളോട്‌ കാര്യങ്ങൾ പറഞ്ഞു. നേരം വെളുക്കുന്നവരെ അവിടെ കിടന്നു.

ആ പണം കൊണ്ട് ദേവിക്കിടാത്തിയുടെ അച്ഛൻ ആശുപത്രിയിൽ പോയി രാത്രിയിൽ ചിന്നമ്മ തങ്കച്ചനെ കാണാൻ പോയതും അയാൾ പണം കൊടുത്തതും വിവരിക്കുന്നു. അയാൾ മകളെ തെറ്റിദ്ധരിച്ചു. ചിന്നമ്മ അയാളെ കാണാൻ വന്നപ്പോൾ അയാൾ മക്കളോട് മിണ്ടുന്നില്ല.

കല്യാണം ഉറപ്പിച്ച പെണ്ണാണ് ചിന്നമ്മ. കല്യാണത്തിനു സ്ത്രീധനം കൊടുക്കാൻ പണം ശരിയായിട്ടില്ല. പൈലിക്ക് പൈസ ശരിയാകാത്തത് കൊണ്ട് ഈ കല്യാണം നടക്കരുത് എന്നാണ് അയാൾക്ക്. അതിനുള്ള തിരുപ്പൊക്കെ അയാൾ നടത്തുന്നുണ്ട്. ലൂസിയുടെ അച്ഛനും ഇതിൽ പങ്കുണ്ട്. ചിന്നമ്മയുടെ കല്യാണത്തിനു മുൻപ് ലൂസിയുടെ കല്യാണം നടക്കണം എന്നാണ് അയാൾക്ക്.

ചിന്നമ്മയുടെ കല്യാണദിവസം ആണ് ലൂസിയുടേയും തങ്കച്ചന്റെയും വിവാഹം. തക്ക സമയത്ത് പണം കൊണ്ടു വരാത്തത്തിനാൽ ചിന്നമ്മയുടെ കല്യാണം മുടങ്ങുന്നു. ലൂസിയുമായുള്ള കൂടിചോദ്യത്തിന് പള്ളിയിലേക്കു വന്ന തങ്കച്ചൻ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ചിന്നമ്മയേ യും തളർന്നു നിൽക്കുന്ന ലൂക്കാസാറിനെയും കാണുന്നു. അയാൾ വിവരങ്ങളൊക്കെ തിരക്കി അറിഞ്ഞു.

തങ്കച്ചൻ അമ്മയെ വിളിച്ചു വരുത്തി വിവരങ്ങൾ എല്ലാം പറഞ്ഞു. അങ്ങിനെ തങ്കച്ചൻ ലൂസിയെ ഉപേക്ഷിച്ചു ചിന്നമ്മയുടെ കഴുത്തിൽ മിന്നുകെട്ടുന്നു. അങ്ങിനെ ഈ കഥ ശുഭമായി പര്യവസാനിച്ചു.

1957ൽ പാടാത്ത പൈങ്കിളിക്ക് അക്കൊല്ലത്തെ മികച്ച മലയാള ഭാഷ ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. മുപ്പതോളം നോവൽ സിനിമയാക്കിയിട്ടുണ്ട്.

NB,,:- ഈ കഥയിൽ നിന്നും ഒരു പാടം മനസ്സിലാക്കാം. ഉപ്പു തിന്നവൻ വെള്ളം കുടിക്കും. ലൂസിയുടെ അച്ഛന് സംഭവിച്ചത് അതാണ്‌.

ഇതിൽ ഞാൻ ഇടയിൽ എല്ലാം വിട്ട് ചുരുക്കിയാണ് എഴുതിയിരിക്കുന്നത്. അധികം നീണ്ടാൽ വായനക്കാർക്ക് ബുദ്ധിമുട്ട് ആകുമല്ലോ?

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments