എല്ലാവർക്കും നമസ്‌കാരം
സ്നേഹവും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ
തിരുവോണ നാളിൽ വ്യത്യസ്ത രീതിയിലുള്ള പായസം ഉണ്ടാക്കിയാലോ. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വറുത്ത പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..
ആവശ്യമുള്ള സാധനങ്ങൾ
അവിൽ – 1 ബൗൾ
ചെറുപയർ പരിപ്പ് – 1/2 ബൗൾ
ശർക്കര – 300 gm
തേങ്ങ – 1 എണ്ണം
ഏലക്ക പൊടി – 1/4 ടീ സ്പൂൺ
ചുക്ക് പൊടി – 1/4 ടീ സ്പൂൺ
നെയ്യ് – 6 ടീ സ്പൂൺ
തേങ്ങ ചെറുതാക്കി മുറിച്ചത് ആവശ്യത്തിന്
അണ്ടിപരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Step 1
അവിൽ, പരിപ്പ് എന്നിവ വൃത്തിയാക്കി വേറെ വേറെ വറുത്തു മാറ്റി വയ്ക്കുക..ചൂടാറിയ ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കുക..കുറച്ചു വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക..2 വിസിൽ മതിയാവും.
Step 2
ശർക്കര വളരെ കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് മാറ്റി വയ്ക്കുക.
Step 3
നല്ല കട്ടിയുള്ള ഒന്നാം പാൽ എടുത്ത് വയ്ക്കുക.
Step 4
വെന്ത കൂട്ടിൽ ഉരുക്കിയ ശർക്കര ഒഴിച്ച് തിളച്ചു വരുമ്പോൾ തേങ്ങാപാൽ ചേർത്ത് ഇളക്കി ചൂടാവുമ്പോൾ
ഏലക്ക,ചുക്ക് പൊടികൾ ചേർത്ത് ഇളക്കി
സ്റ്റൗവ് ഓഫ് ചെയ്യുക.
Step 5
നെയ്യിൽ തേങ്ങയും അണ്ടിപരിപ്പും മുന്തിരിയും വറുത്ത് കൊട്ടുക
വ്യത്യസ്തവും രുചികരവുമായ വറുത്ത പായസം വിളമ്പാൻ തയ്യാർ.