ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമായെക്കുറിച്ച് :
അലക്സാണ്ടർ ഡൂമാ 1802 ജൂലൈ 24 ന് ഫ്രാൻസിൽ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. ജനായത്തവാദിയായിരുന്ന പിതാവ് നെപ്പോളിയന്റെ അപ്രീതിക്കു പാത്രമായതിനാൽ 1806 ൽ അദ്ദേഹം മരിച്ചതോടെ കുടുംബം ദുരിതത്തിലാണ്ടു. അതിനാൽ ഒരു പുരോഹിതനിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടാനേ ഡൂമയ്ക്കു കഴിഞ്ഞുള്ളു. പതിനാലാം വയസിൽ ഒരു അഭിഭാഷകന്റെ കീഴിൽ ഗുമസ്ത ജോലി സ്വീകരിച്ചു. പിന്നീട് ഇതുപേക്ഷിച്ച് ഒരു റിക്കാർഡ് കീപ്പറുടെ ജോലി സമ്പാദിച്ചു.
മോണ്ടി ക്രിസ്റ്റോ പ്രഭു എന്ന അദ്ദേഹത്തിന്റെ നോവൽ രണ്ടാം ഭാഗം: ഡാന്റിസ് എന്ന യുവകപ്പൽ നാവികനും മോറൽ എന്ന കപ്പലുടമയും ഡാന്റിസിനെ അടുത്ത ക്യാപ്റ്റനാക്കാമെന്ന വാക്കിൽ അസൂയ പൂണ്ട ഡാംഗ്ളർ എന്ന മുൻ നാവികനേയും കഴിഞ്ഞ ഭാഗത്ത് നാം കണ്ടു.
തുടർന്ന്കാണുക..
സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.
വോയ്സ് കവർ : സിസി ബിനോയ്
എഡിറ്റിംഗ് : ഡോൺ ബിനോയ്
മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു….