Friday, November 22, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് നല്ല ശീലമല്ല. ഈ ശീലം ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഭാരം കൂടുക, ദഹനപ്രശ്നങ്ങള്‍ ഉണ്ടാവുക എന്നിവയ്ക്ക് കാരണമാകും.

അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്താന്‍ ഇടയാക്കുന്നു. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമായ ടാനിന്‍ ഇരുമ്പ് ആഗിരണം തടസപ്പെടുത്തുന്നു. അത്താഴം കഴിച്ച് കഴിഞ്ഞ ഉടന്‍ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടിനും കാരണമാകും. കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും, ഭക്ഷണത്തിനു ശേഷമുള്ള അമിത സ്‌ക്രീന്‍ സമയം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. സ്‌ക്രീനുകളിലേക്ക് നോക്കുന്നത് സ്‌ട്രെസ്, ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.

അത്താഴത്തിന് ശേഷം ഉടന്‍ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ശരീരത്തിന്റെ താപനില കുറയ്ക്കുകയും രക്തയോട്ടം കുറയ്ക്കുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിയ്ക്കാന്‍ പാടുള്ളൂ.

ഭക്ഷണം കഴിഞ്ഞ് ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തും. ഇത് അസിഡിറ്റിയിലേക്കും വീക്കത്തിലേക്കും നയിക്കുന്നു. ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പോ ഒരു മണിക്കൂര്‍ കഴിഞ്ഞോ ആണ് വെള്ളം കുടിക്കേണ്ടത്.

RELATED ARTICLES

Most Popular

Recent Comments