നിശബ്ദമങ്ങനെ
പൂമുഖത്തിങ്കലായ്
നിർന്നിമേഷനായി ഞാനിരുന്നു
ഓർത്തു
നെടുവീർപ്പിടുന്നോരോത്ത
തൊക്കെയും ധാത്രിയിൽ വീണ
സുമങ്ങൾ പോലെ.
നേടിയതെന്തു ഞാനീ
ജീവിതത്തിലായ് മോടിയിലിത്ര
നാൾ ജീവിച്ചതോ
ഏറെ പണിപ്പെട്ടു
ജീവിതയാത്രയിലാരെയും
ആശ്രയിക്കാതെ കഴിഞ്ഞതോ.
മോഹങ്ങളൊക്കെ ത്യജിച്ചു
ഞാനീവിധം മോഹന സൗധം
പടുത്തങ്ങുയർത്തുവാൻ
ഇന്നുമീ ജീവിത സായാഹ്നത്തിലാരു
മേയില്ലൊന്നുരിയാടുവാനായി
മൂകനായിങ്ങിരിക്കുന്നു
ഞാനുമിന്നേറെ
തിരക്കിലാണെല്ലാവരും.
ജാലമൊന്നിൽ മുഴുകിയെല്ലാവരും
ജാലവിദ്യകൾ ആസ്വദിച്ചെപ്പോഴും
ഞാനുമേയിന്നു
കാത്തിരിക്കുന്നിതാ വേഗമായങ്ങു
മൃത്യു വെത്തന്നെയും.
Good