Thursday, November 14, 2024
Homeപുസ്തകങ്ങൾനികിതയുടെ ബാല്യം (പുസ്തകപരിചയം) രചന: എ ടോൾസ്റ്റോയ്, തയ്യാറാക്കിയത്: ദീപ ആർ അടൂർ

നികിതയുടെ ബാല്യം (പുസ്തകപരിചയം) രചന: എ ടോൾസ്റ്റോയ്, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീപ ആർ അടൂർ

നികിതയോടൊപ്പം ചഗ്രനദിയുടെ തീരത്ത് തെന്നുവണ്ടിയിൽ ഒരു അവധിക്കാലയാത്ര ആരംഭിക്കാം.

റഷ്യന്‍ സാഹിത്യകാരനായിരുന്ന അലക്സെയ് ടോള്‍സ്റ്റോയി തന്റെ ബാല്യ‌കാലസ്മരണകള്‍ ആസ്പദമാക്കി രചിച്ച “നികിതയുടെ ബാല്യം ” എന്ന പ്രശസ്ത ബാലസാഹിത്യകൃതിയാണ് ഇപ്രാവശ്യം പരിചയപ്പെടുത്തുന്നത്. ഈ പുസ്തകത്തിന്റെ മലയാള വിവർത്തനം കെ. ഗോപാലകൃഷ്ണൻ ആണ്.

സ്വന്തം ബാല്യത്തേയും ചിത്താനുഭവങ്ങളേയും കുറിച്ച് നേരിട്ട് വിവരിക്കുന്ന പുസ്തകം. നാട്ടിൻപുറത്തെ ഗ്രാമീണ ബാലനാണ് നികിത. അവന്റെ അവധിക്കാലവും കുടുംബാന്തരീക്ഷവും ബാല്യകാല സൗഹൃദങ്ങളും പ്രകൃതി ഭംഗിയും എല്ലാം വായനക്കാരനേയും കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു. പക്ഷിമൃഗാദികൾ പോലും ഇതിലെ കഥാപാത്രങ്ങളായി വായനക്കാരന്റെ ഓർമ്മകളിലേക്ക് ഇറങ്ങി ചെല്ലുന്നു. നികിതയെ സംബന്ധിച്ച് തനിക്ക് ചുറ്റുമുള്ള എല്ലാം രസാവഹമാണ്. കഥാപാത്രങ്ങൾ ആണ്. അർത്ഥവത്താണ്. പ്രാധാന്യമുള്ളതാണ്. ചുറ്റുമുള്ളതെല്ലാം അവൻ സൂക്ഷ്മദൃഷ്ടിയോടെ വീക്ഷിക്കുന്നു. ഷറോക്, കതോക്ക് എന്നീ പട്ടികൾ, വസീലി വസില്യേവിച്ച് എന്ന പൂച്ച, അഹീൽക്ക എന്ന മുള്ളൻപന്നി, ഷെൽതൂഹിൻ എന്ന മൈന സര്യേക എന്ന കുതിര ഇവയെല്ലാം നികിതയുടെ ജീവിതത്തിലെ പ്രധാന പങ്കു വായിക്കുന്നവർ ആണ്.

ആട്ടിടയനായ മീഷ്ക കൊരഷോനൊക് ആണ് നികിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ.സ്യോക, ല്യോൻക, നിൾ, അർത്തമോഷ്ക, ഇവരൊക്കെ നികിതയുടെ കളികൂട്ടുകാർ ആണ്.ലീല എന്ന കുഞ്ഞു പ്രണയവും അവന് അവധികാലത്ത് കിട്ടിയ സന്തോഷമാണ്.

നികിതയുടെ അവധി ആഘോഷത്തോടൊപ്പം വായനക്കാരും ബാല്യത്തിലേക്ക് ഒരു യാത്ര നടത്തി. നർമ്മബോധത്തോടെയും ആഹ്ലാദകരമായ ഒരു കുട്ടിക്കാലം ആസ്വദിച്ച് ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ അവസാന പേജ് വായിച്ചു പുസ്തകം മടക്കാം.

തയ്യാറാക്കിയത്: ദീപ ആർ അടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments