ന്യൂഡൽഹി —സി.എ.എ പ്രാബല്യത്തില്‍. പൗരത്വനിയമ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനംചെയ്തു. വിജ്ഞാപനമിറക്കി ആഭ്യന്തര മന്ത്രാലയം. ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത് 2019ലാണ്. അപേക്ഷ ഓണ്‍ലൈനായി നല്‍കാം, പോര്‍ട്ടല്‍ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈനാക്കിയത് സംസ്ഥാനങ്ങളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത്. 2014 ഡിസംബര്‍ 31ന് മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് നിയമഭേദഗതി നടത്തിയത്. 2019ല്‍ ബില്‍ പാര്‍ലമെന്‍റ് പാസാക്കി. 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി അംഗീകാരം നല്‍കി.
മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഹര്‍ജി സുപ്രീംകോടതിയിലാണ്. കേരളത്തിലെ അടക്കം സര്‍ക്കാരുകള്‍ സിഎഎ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതിനും ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനും ഒപ്പം സിഎഎ നടപ്പാക്കിയതും ഉയര്‍ത്തിക്കാട്ടിയാകും ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സിഎഎ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
*എന്താണ് സിഎഎ അഥവാ പൗരത്വ ഭേദഗതി*
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ക്ക് പൗരത്വം
2014 ഡിസംബര്‍ 31ന് മുന്‍പ് എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക
ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും
മതപരമായ പീഡനങ്ങളാല്‍ അഭയാര്‍ഥികളാതകുന്നവര്‍ക്കാണ് പൗരത്വം നല്‍കുക
*സിഎഎയുടെ നാള്‍വഴി*
2016ല്‍ ആദ്യ ബില്‍. ലോക്സഭ പാസാക്കി. രാജ്യസഭ കടന്നില്ല
പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് വിട്ടു
2019 ഡിസംബര്‍ 10ന് ലോക്സഭ പാസാക്കി
2019 ഡിസംബര്‍ 11ന് രാജ്യസഭ പാസാക്കി
2019 ഡിസംബര്‍ 12ന് രാഷ്ട്രപതി അംഗീകാരം നല്‍കി
*സിഎഎയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍*
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സിഎഎ
നിയമമായെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നീട്ടി
മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാവിരുദ്ധമെന്ന വിമര്‍ശനം
ആരുടെയും പൗരത്വം എടുത്ത് കളയാനല്ലെന്ന് സര്‍ക്കാര്‍ വാദം
സിഎഎ നടപ്പാക്കില്ലെന്ന് കേരളമടക്കം സംസ്ഥാന സര്‍ക്കാരുകള്‍
സിഎഎയ്ക്കെതിരായ ഹര്‍ജി സുപ്രീംകോടതിയില്‍
മുസ്‍ലിം വിരുദ്ധമെന്ന് ആരോപിച്ച് രാജ്യമാകെ പ്രതിഷേധം
സിഎഎയ്ക്ക് പിന്നാലെ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഭീതി
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നീക്കത്തിന്‍റെ ഭാഗം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിഎഎയോട് കടുത്ത വിയോജിപ്പ്.
–