“ഈ ലോകത്തു അനന്തമായിട്ടുള്ളത് പ്രപഞ്ചവും, പിന്നെ മനുഷ്യന്റെ
വിഡ്ഢിത്തങ്ങളുമാണ്. എന്നാൽ ആദ്യം പറഞ്ഞ കാര്യത്തിലത്ര വിശ്വാസം പോര “
ആൽബർട്ട് ഐൻസ്റ്റീൻ
പ്രപഞ്ചത്തിലെയോരോ സൃഷ്ടിയ്ക്കും ഓരോ പ്രത്യേകതകളുണ്ട്. ഒന്ന് ഒന്നിനോടു പൂരകങ്ങളാണ്. കാലങ്ങളെത്ര മുന്നോട്ട് സഞ്ചരിച്ചാലും പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കും.
പ്രപഞ്ച സത്യ പഠനങ്ങളിൽ മനുഷ്യർ വെറും ശിശുക്കളാണ്.
മഹത്തായ ആശയങ്ങളും, കാഴ്ചപ്പാടുകളുമാണ് ലോകത്ത് വിപ്ലവകരമായ പല മാറ്റങ്ങൾക്കും കാരണമായത്.പ്രപഞ്ചവും, മനുഷ്യനമുണ്ടായ കാലം മുതൽ പലവിധ കണ്ടുപിടുത്തങ്ങളും,ആശയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യരുടെ കണ്ടുപിടുത്തങ്ങളോരോന്നും പ്രക്യതിയെ ചൂഷണം ചെയ്യുന്നതാകുന്നു. അതിന്റെ പരിണിത ഫലങ്ങളായി ഭുകമ്പവും, സുനാമിയും, പോലുള്ള പ്രക്യതി ക്ഷോഭങ്ങളുമുണ്ടാകുന്നു.
പ്രിയരേ കണ്ടുപിടിത്തങ്ങൾ പ്രപഞ്ചത്തിനു കോട്ടം സംഭവിക്കാതിരിക്കട്ടെ.
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു.