Monday, December 23, 2024
HomeUS News'ഞമ്മന്റെ കോയിക്കോട്' പുസ്തക പ്രകാശനം ജനുവരി 21 ഞായറാഴ്ച അളകാപുരിയിൽ

‘ഞമ്മന്റെ കോയിക്കോട്’ പുസ്തക പ്രകാശനം ജനുവരി 21 ഞായറാഴ്ച അളകാപുരിയിൽ

റഹിം പൂവാട്ടുപറമ്പ്

അമർനാഥ് പള്ളത്ത് (ഴിക്കോടൻ) രചിച്ച ഒമ്പതാമത്തെ പുസ്തകമായ ‘ഞമ്മന്റെ കോയിക്കോട്’ കഥാസമാഹാരം 2024 ജനുവരി 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ പ്രകാശനം ചെയ്യും. സാഹിത്യകാരി കെ.പി.സുധീരയാണ് ആദ്യകോപ്പി സ്വീകരിക്കുന്നത്.

ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആർ.നാഥൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ചലച്ചിത്ര കഥാകൃത്തും പ്രൊഡക്ഷൻ കൺട്രോളറും താരോത്സവങ്ങളുടെ സംവിധായകനുമായ റഹിം പൂവാട്ടുപറമ്പ്, ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, കവിയും കഥാകൃത്തുമായ ഗിരീഷ് പെരുവയൽ എന്നിവർ ആശംസകൾ നേരും.

റഹിം പൂവാട്ടുപറമ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments