Tuesday, January 7, 2025
Homeകഥ/കവിതവിഷമില്ലാത്ത ലോകം (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

വിഷമില്ലാത്ത ലോകം (കവിത) ✍ രാഹുൽ രാധാകൃഷ്ണൻ

✍ രാഹുൽ രാധാകൃഷ്ണൻ

പാലാഴി കടഞ്ഞപോൾ
ഉണ്ടായ വിഷം, ഉള്ളിൽ
കലർത്തി ലോകരക്ഷ
ചെയ്ത ദേവൻ

പുരാണ വിരചിതമായ
വിഷ സംഹാരിയായിട്ടു
മനുഷ്യകുലത്തിൻ്റെ വ്യാധിയെല്ലാം,
തീർക്കും ദേവൻ

ഇവിടെ ഭൂമിയിൽ
കലിയുഗം നിറയും വിഷം
മനുഷ്യർ, കലക്കി ചേർക്കുന്നു,
ഭക്ഷ്യവസ്തുക്കളിൽ

ഭക്ഷണം സമം വിഷം
എന്നു വരുന്ന നാളുകൾ
കാലപുരിയിൽ അവധിയില്ല
നാളുകൾ,

വിഷമാണ് സർവ്വത്ര
വിഷം നിറഞ്ഞ മുലപ്പാല്
വിഷം നിറഞ്ഞ പുഴകൾ
വിഷം നിറഞ്ഞ മനസ്സുകൾ

കാളകൂട വിഷം പോലെ
ഈ വിഷം എല്ലാം
പാനം ചെയ്തു തീർക്കണം
വിഭോ, വിഷമില്ലാത്ത
ലോകത്തിനായി

അടിയൻ്റെ ഈ വിഷമം എല്ലാം
നിവർത്തിക്കുവാൻ, ദേവ
വീണ്ടുമൊരു രുദ്രനായി
അവിടുന്ന് അവതരിച്ചാലും

വീണ്ടുമൊരു പാലാഴി മഥനം
നടത്തി, കലിയുഗം നിറയും
വിഷ മാലിന്യമെല്ലാം
മാറ്റി, വിഷരഹിത ലോകം
അനുഗ്രഹിച്ചു നൽകണേ ദേവ

ഈവിധം പ്രാർത്ഥന ചെയ്യുവാൻ,
അവിടുത്തെ സവിധത്തിൽ
വിഷമില്ലാത്ത പ്രാർത്ഥന ഇത്
ഇനി പ്രാർത്ഥനയിലും വിഷം
കലർന്ന പോയാൽ
പിന്നെ ആത്മാവും, വിഷം
നിറഞ്ഞു ദുഷിച്ചിടും,

വിഷമില്ലാത്ത ലോകതിനായി
വിഷമില്ലാത്ത പ്രാർത്ഥന
ചെയ്യുന്നു അടിയൻ
വിഷമില്ലാത്ത മനസ്സും തരിക!

✍ രാഹുൽ രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments