Thursday, December 26, 2024
Homeകഥ/കവിതമിണ്ടരുത് (കവിത) ✍  സരസൻ എടവനക്കാട് 

മിണ്ടരുത് (കവിത) ✍  സരസൻ എടവനക്കാട് 

സരസൻ എടവനക്കാട് 

ശ്ശ് ശ്ശ് മിണ്ടരുത്
കോളിംങ് ബെൽ
അമർത്തരുത് .

എന്നെക്കാണാൻ
ഒന്നമർത്തൂ
മറുപടിയില്ലേൽ
രണ്ടമർത്തൂ
എന്നാരേലും
പറഞ്ഞേക്കാം

വീണ്ടുമിങ്ങനെ
വിളിക്കരുത്
വാട്സാപ്പരുത്
മെസേജരുത്
ഈമെയിലരുത്
അരുതരുത്
ഫോണരുത്
ചവിട്ടിപ്പൊളിക്കരുത് !!

നീ ആരായാലും
അമ്മായീടെ
മോനായാലും
അയൽവാസിയാണേലും
അപരനെന്നുള്ളൊരീ
നരകവാസിയാണേലും
എൻെറ ചങ്കും പറിച്ചോടിയ
പ്രേമത്തിൻ ചുങ്കക്കാരിയാണേലും
വിളിക്കരുത്
ഉണർത്തരുത് !!

ഞാൻ
പരിധിക്കു പുറത്താണ്
മൗനത്തിൻ
മഹാവാരിധിയിലാണ്
ആധിയൊഴിഞ്ഞ്
ആദിസ്വാന്തത്തിൻ
വശ്യാനിർവചനതയിലാണ്

ശ്…ശ്… മിണ്ടരുത്

ഞാൻ
മനസ്സ്
കണ്ണീരിലലക്കി
തോരയിട്ടിരിക്കുകയാണ്….

✍ സരസൻ എടവനക്കാട് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments