അച്ഛൻ പുറത്താക്കിയവൻെറ
കുലത്തിൽ പിറന്നവൻ
കൃഷിയേ ജീവിതമെന്നറിഞ്ഞ്
“ഹയ്” “ഹയ്” ഗോക്കളെ
മേച്ച്
ഗോപാല ബിരുദം നേടി.
അവനല്ലോ ഈറക്കുഴലൂതി
പൈക്കൾക്കേകീ സ്വർഗ്ഗീയ
ഗാനാമൃതം!
മുരളീഗാനത്തിൻ
ആരോഹാവരോഹത്തിൽ
ഇന്നും കുളിർത്തവ ചുരത്തുന്നമൃത
നിർഝരി!!
കൈകാൽ കൂട്ടിക്കെട്ടി
തറയിൽ വീഴ്ത്തി
കൊട്ടുവടിയാൽ
തലയ്ക്കൊന്നു വീക്കി
ആ തരിപ്പിൽ
വലിച്ചു പിടിച്ച
തലയറുത്തേച്ച്
ചുടു ചോരയരുവിയും
മരണത്തിന്നാർപ്പും
തീരും വരെ ആഞ്ഞു വലിച്ചും
പുകവിട്ടും
അന്ത്യകർമ്മാനുഷ്ഠാനം !
കത്തിയൊന്നു തൊട്ടാലീർന്നിറങ്ങും
ഗോമാംസമായ് മരണപ്പിടച്ചിലായ്
ഗോരസങ്ങളായീഭൂവിൻ
ജീവനം തന്നെയായ്
ആർദ്രതാ രൂപമായ് മേവുവോർ !!
ആദിമമാമൊരു താളത്തിലിന്നും
Green grass growing ground ൽ
(4G?)മേയുന്നുണ്ടോ?
പാലിന്നും പാലുല്പന്നങ്ങൾക്കുമിവയെ
പോറ്റാൻ capital വേണമാലകൾ
വേണം .
മനുജർ പെരുകെപ്പെരുകെ
ഭുമിയിലിടം കുറുകെ ചുരുകെ
ഹൈ ടെക് കൗ ഷെൽട്ടർ തീർത്ത്
ഹൈ പ്രൊഫൈൽ പരിപാലന
മുറകളിൽ
പുത്തൻ ടെക്നോളജി ക്കൈപിടിച്ച്
ടെക്കികൾ തൻ
നവമാധ്യമോദ്ധാരണത്താൽ
പുതിയൊരു ഗോവർദ്ധനോദ്ധാരണം!!
പുതുപുത്തൻ ഷെൽട്ടറുകൾ
ഇവിടെയിപ്പരിമിതമാമിടത്തിൽ
പരിമിത വിഭവത്തിൽ
അപരിമിതമാം ലാഭത്വരയിൽ
പശുവില്ലാ തൊഴുത്തുകൾ!!
ഇവിടെ പാലിനു പശുവെന്തിന്
അകിടുകൾ പോരെ? !!
കറവക്കാരെന്തിന് ?
Cow milking യന്തിരൻ പോരേ ? !!
ചേരുവകൾ ചേർക്ക,
യന്ത്രം കറക്ക
യന്ത്രാകിടു ചുരത്തുകയായി
കൊഴുകൊഴുപ്പിൻ
ധവളത നുണഞ്ഞ്
വളർന്നിടട്ടെ
ഹൈ ടെക് തലമുറ
ഹാ ഹാ
ഹൈ ടെക് കൗ!!!!