Saturday, December 21, 2024
Homeകഥ/കവിതബലിമൃഗം (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

ബലിമൃഗം (കവിത) ✍ രാജു കാഞ്ഞിരങ്ങാട്

ഓർമ്മയുടെ ചരമക്കുറിപ്പ്
വായിക്കുകയാണ് ഞാൻ
കഴിഞ്ഞകാലത്തിൻ്റെ
വഴിത്താരകൾ
മുന്നിൽ നീണ്ടു വളഞ്ഞു
കിടക്കുന്നു.

പുരോഭാഗത്തെ പൂന്തോപ്പു
പോലെ നീ
മുന്നിൽ നിൽക്കുന്നു !
ഹൃദയത്തിലെ മുറിപ്പാട്
നീറിക്കൊണ്ടിരിക്കുന്നു

വാക്കുകളില്ലാത്ത നൊമ്പരം
ഘനീഭവിച്ചു നിൽക്കുന്നു
മോഹങ്ങളുടെ ചോരയും
നീരും
എന്നേ വറ്റിപ്പോയി.

ഈ ഏകാന്ത വിജനതയിൽ
ഒരു ബലിമൃഗത്തെപ്പോലെ –
യിന്നും
ഒടുവിൽ നീ എത്തുമെന്ന
വിശ്വാസത്തോടെ.
കാലത്തിൻ്റെ കബന്ധങ്ങൾ
ചിതറിക്കിടക്കുന്നതും നോക്കി.

✍ രാജു കാഞ്ഞിരങ്ങാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments