Saturday, December 28, 2024
Homeകായികംടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ വിറപ്പിച്ച് പാപുവ ന്യൂ ഗിനിയ കീഴടങ്ങി.

ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ വിറപ്പിച്ച് പാപുവ ന്യൂ ഗിനിയ കീഴടങ്ങി.

ഗയാന: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ വിറപ്പിച്ച് പാപുവ ന്യൂ ഗിനിയ കീഴടങ്ങി. ഗയാന, പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാപുവ ന്യൂ ഗിനിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. 43 പന്തില്‍ 50 റണ്‍സെടുത്ത സസെ ബൗ മാത്രമാണ് അവരുടെ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റോസ്റ്റണ്‍ ചേസിന്റെ (42) ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ അട്ടിമറിയില്‍ നിന്ന് രക്ഷിച്ചത്.

വിന്‍ഡീസിന്റെ തുടക്കത്തില്‍ തന്നെ ജോണ്‍സള്‍ ചാള്‍സിന്റെ (0) വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് നിക്കോളാസ് പുരാന്‍ (27) – ബ്രന്‍ഡന്‍ കിംഗ് (34) സഖ്യം 53 റണ്‍സ് കൂട്ടിചര്‍ത്തു. പുരാനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കാനുള്ള അവസരം പാപുവ ന്യൂ ഗിനിയക്കുണ്ടായിരുന്നു. എന്നാല്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയ പന്ത് റിവ്യൂ ചെയ്യാന്‍ ക്യാപ്റ്റന്‍ മുതിര്‍ന്നില്ല. ചെയ്തിരുന്നെങ്കില്‍ പുരാന് ആദ്യ പന്തില്‍ തന്നെ മടങ്ങാമായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സുള്ളപ്പോള്‍ ഇരുവരും കൂടാരം കയറി. ഷെഫാനെ റുതര്‍ഫോര്‍ഡ് (2), റോവ്മാന്‍ പവല്‍ (15) എന്നിവരും നിരാശപ്പെടുത്തിയതോടെ വിന്‍ഡീസ് അഞ്ചിന് 97 എന്ന നിലയിലായി. പിന്നീട് ചേസിന്റെ ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ആന്ദ്രേ റസ്സല്‍ (15) പുറത്താവാതെ നിന്നു. അസദ് വല പാപുവയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ സെസേയ്ക്ക് പുറമെ കിപ്ലിന്‍ ഡൊരിക (27), അസദ് വല (21) എന്നിവരാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റസ്സല്‍, അല്‍സാരി ജോസഫ് എന്നിവര്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments