Sunday, November 24, 2024
Homeകായികംനെ​ത​ർ​ല​ൻ​ഡി​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് ജ​യം.

നെ​ത​ർ​ല​ൻ​ഡി​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് ജ​യം.

കിം​ഗ്സ്ടൗ​ണ്‍: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂപ്പ് ഡിയിൽ നെ​ത​ർ​ല​ൻ​ഡി​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് ജ​യം. 25 റ​ണ്‍​സി​നാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​യം.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 159 റ​ണ്‍​സെ​ടു​ത്തു. ഓ​ൾ​റൗ​ണ്ട​ർ ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ക​രു​ത്താ​യ​ത്.

ക്യാ​പ്റ്റ​ൻ ന​ജ്മു​ൾ ഹു​സൈ​ൻ ഷാ​ന്‍റോ (1), ലി​ട്ട​ണ്‍ ദാ​സ് (1) എ​ന്നി​വ​രെ ബം​ഗ്ലാ​ദേ​ശി​നു തു​ട​ക്ക​ത്തി​ലേ ന​ഷ്ട​മാ​യി. പിന്നീട് ത​ൻ​സി​ദ് ഹ​സ​ൻ (35), മ​ഹ്മ​ദു​ള്ള (25) എ​ന്നി​വ​രെ കൂ​ട്ടു​പി​ടി​ച്ചാ​ണ് ഷാ​ക്കി​ബ് ഇ​ന്നിം​ഗ് പ​ടു​ത്തു​യ​ർ​ത്ത​ത്.

46 പ​ന്തു​ക​ൾ നേ​രി​ട്ട ഷാ​ക്കി​ബ് ഒ​ന്പ​ത് ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 64 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. നെ​ത​ർ​ല​ൻ​ഡി​നാ​യി ആ​ര്യ​ൻ ദ​ത്തും മീ​കെ​രെ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ നെ​ത​ർ​ല​ൻ​ഡി​ന് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. നെ​ത​ർ​ല​ൻ​ഡി​നാ​യി 22 പ​ന്തി​ൽ 33 റ​ണ്‍​സെ​ടു​ത്ത സി​ബ്രാ​ൻ​ഡ് എം​ഗ​ൽ​ബ്രെ​ക്റ്റാ​ണ് ടോ​പ്സ്കോ​റ​ർ. വി​ക്രം​ജി​ത് സിം​ഗ് 26 റ​ണ്‍​സും സ്കോ​ട്ട് എ​ഡ്വേ​ർ​ഡ്സ് 25 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ബം​ഗ്ലാ​ദേ​ശി​നാ​യി റി​ഷാ​ദ് ഹൊ​സൈ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ത​സ്കി​ൻ അ​ഹ​മ്മ​ദ് ര​ണ്ട് വി​ക്ക​റ്റും നേ​ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments