Monday, March 9, 2026
Homeലോകവാർത്തവൈദികര്‍ കുര്‍ബാന മധ്യേയുള്ള പ്രസംഗങ്ങള്‍ എട്ടു മിനിറ്റാക്കാൻ നിർദ്ദേശം :-ഫ്രാന്‍സിസ് മാര്‍പാപ്പ

വൈദികര്‍ കുര്‍ബാന മധ്യേയുള്ള പ്രസംഗങ്ങള്‍ എട്ടു മിനിറ്റാക്കാൻ നിർദ്ദേശം :-ഫ്രാന്‍സിസ് മാര്‍പാപ്പ

വൈദികര്‍ കുര്‍ബാന മധ്യേ നടത്തുന്ന പ്രസംഗങ്ങള്‍ എട്ട് മിനിറ്റുള്ളില്‍ ചുരുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശിച്ചു. ‘‘കുര്‍ബാന മധ്യേ നടത്തുന്ന പ്രസംഗങ്ങള്‍ ചെറുതായിരിക്കണം. പ്രസംഗം എട്ടുമിനിറ്റില്‍ കൂടാന്‍ പാടില്ല. കാരണം, അതിനുശേഷം ആളുകള്‍ക്ക് ശ്രദ്ധ നഷ്ടപ്പെടാനും ഉറങ്ങാനും സാധ്യതയുണ്ട്. ആളുകള്‍ പറയുന്നത് ശരിയാണ്,’’ പോപ്പ് പറഞ്ഞു. ബുധനാഴ്ച പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.

ചിലപ്പോള്‍ വൈദികര്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍, അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകില്ല,’’ പോപ്പ് കൂട്ടിച്ചേര്‍ത്തു. കുര്‍ബാനയ്ക്കിടെ ബൈബിള്‍ വായനയ്ക്ക് ശേഷമാണ് സാധാരണ വൈദികര്‍ പ്രസംഗം പറയാറ്. കുര്‍ബാനയ്ക്കിടെയുള്ള പ്രസംഗം അധികം നീണ്ടുപോകരുതെന്ന് മാര്‍പ്പാപ്പ നേരത്തെയും പറഞ്ഞിട്ടുണ്ടെങ്കിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് പുതിയ നിര്‍ദേശം അദ്ദേഹം നല്‍കിയിരിക്കുന്നത്. എല്‍ജിബിടിക്യുപ്ലസ് കമ്യൂണിറ്റിയെ വിശേഷിപ്പിക്കാന്‍ മാര്‍പ്പാപ്പ വളരെ നിന്ദ്യമായ പദം ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വിവാദമായിരുന്നു.

മേയ് 20ന് അടച്ചിട്ട മുറിയിൽ നടത്തിയ ഇറ്റാലിയന്‍ ബിഷപുമാരുമായുള്ള ഒരു യോഗത്തിനിടെ സ്വവര്‍ഗാനുരാഗിയായ പുരുഷന്മാരെ മോശം പദം ഉപയോഗിച്ച് വിശേഷിപ്പിച്ചത് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് മാര്‍പ്പാപ്പ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍, വ്യാഴാഴ്ച റോമിലെ വൈദികരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലും മാര്‍പ്പാപ്പ ഈ പദം വീണ്ടും ഉപയോഗിച്ചതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍എസ്എ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com