തിരുവനന്തപുരം > ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പാരിതോഷികം. വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയവർക്ക് അഞ്ചു ലക്ഷം രൂപവീതം ലഭിക്കും. വെള്ളി നേട്ടത്തിന് മൂന്നു ലക്ഷവും വെങ്കലത്തിന് രണ്ടു ലക്ഷവുമാണ് നൽകുക.
ടീമിനങ്ങളിൽ സ്വർണം നേടിയവർക്ക് രണ്ടു ലക്ഷവും വെള്ളിക്ക് 1.5 ലക്ഷവും വെങ്കലത്തിന് ഒരു ലക്ഷവും വീതം നൽകും. ഒന്നിലേറെ മെഡൽ നേടിയ താരങ്ങൾക്കും ഓരോ മെഡലിനും പാരിതോഷികം ലഭിക്കും. ഇതിനായി 4.75 കോടി രൂപ അനുവദിച്ചു.
ഗെയിംസിൽ അഞ്ചാമതെത്തിയ കേരളത്തിന് 86 മെഡൽ ലഭിച്ചു. ഇതിൽ 36 സ്വർണവും 23 വെള്ളിയും 27 വെങ്കലവുമാണ്.