ന്യൂഡല്‍ഹി: നവംബറില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ടു. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ ഏഴിന് ഡര്‍ബനിലാണ് പരമ്പരയിലെ ആദ്യ മത്സരം. പത്തിന് ഖെബേഹയിലെ സെന്റ് ജോര്‍ജ്സ് പാര്‍ക്കിലാണ് രണ്ടാമത്തെ മത്സരം. 13ന് സെഞ്ചൂറിയനിലും 16ന് ജൊഹാനസ്ബര്ഗിലുമാണ് മൂന്നും നാലും മത്സരങ്ങള്‍.
ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുമായുള്ള ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഷെഡ്യൂല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 19ന് തുടങ്ങും. മൂന്ന് ടി20 മത്സരങ്ങളും ബംഗ്ലാദേശിനെതിരെ കളിക്കും.
ന്യൂസീലന്‍ഡുമായി മൂന്ന് ടെസ്റ്റുകളാണുള്ളത്. അടുത്തവര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരേ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവുമാണുള്ളത്.